കൊച്ചി: എ. യു സ്മോൾ ഫിനാൻസ് ബാങ്ക് ലൈഫ് ഇൻഷ്വറൻസ് കോർപ്പറേഷൻ ഓഫ് ഇന്ത്യയുമായി (എൽ.ഐ.സി) കൈകോർക്കുന്നു. സാമ്പത്തികമായി താഴെത്തട്ടിലുള്ള വിഭാഗങ്ങൾക്ക് ഇൻഷ്വറൻസ് സേവനങ്ങൾ ലഭ്യമാക്കാനും സാമ്പത്തിക സംരക്ഷണം വർദ്ധിപ്പിക്കാനുമാണ് പദ്ധതി. ‘2047 ഓടെ എല്ലാവർക്കും ഇൻഷ്വറൻസ്' എന്നതാണ് ലക്ഷ്യം. ടേം ഇൻഷ്വറൻസ്, എൻഡോവ്‌മെന്റ് പ്ലാനുകൾ, ഹോൾ ലൈഫ് പോളിസികൾ, പെൻഷൻ, ആനുവിറ്റി ഉത്‌പന്നങ്ങൾ, വൈവിദ്ധ്യമാർന്ന സംരക്ഷണ പദ്ധതികൾ എന്നിവയുൾപ്പെടെ എൽ.ഐ.സി.യുടെ സമഗ്രമായ ലൈഫ് ഇൻഷ്വറൻസ് പരിഹാരങ്ങൾ എ.യു. എസ്.എഫ്.ബി. വിതരണം ചെയ്യും.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |