മൈസൂർ : ദക്ഷിണാഫ്രിക്ക എയ്ക്കെതിരായ രണ്ടാം അനൗദ്യോഗിക ടെസ്റ്റിലും തകർപ്പൻ ബാറ്റിംഗുമായി ശുഭ്മാൻ ഗിൽ. കാര്യവട്ടത്ത് നടന്ന ആദ്യടെസ്റ്റിൽ 90 റൺസ് നേടിയിരുന്ന ഗിൽ ഇന്നലെ മൈസൂരിൽ ആരംഭിച്ച രണ്ടാം ടെസ്റ്റിൽ 92 റൺസ് സ്വന്തമാക്കി. മറുനാടൻ മലയാളി താരം കരുൺനായരും (78 നോട്ടൗട്ട്) അർദ്ധ സെഞ്ച്വറി നേടിയതോടെ ആദ്യദിനം കളിനിറുത്തുമ്പോൾ ഇന്ത്യ എ 233/3 എന്ന നിലയിലെത്തി.
മൈസൂരിൽ ഇന്നലെ ടോസ് നേടിയ ദക്ഷിണാഫ്രിക്ക ഇന്ത്യയെ ബാറ്റിംഗിന് അയയ്ക്കുകയായിരുന്നു. ഒാപ്പണർ അഭിമന്യു ഇൗശ്വരൻ (5), ഫസ്റ്റ് ഡൗൺ പ്രിയങ്ക് പഞ്ചൽ (6) എന്നിവരെ 31 റൺസെടുക്കുന്നതിനിടെ ഇന്ത്യയ്ക്ക് നഷ്ടമായിരുന്നു. തുടർന്ന് ഗില്ലും കരുണും ചേർന്ന് കൂട്ടിച്ചേർത്ത 135 റൺസാണ് ഇന്ത്യയ്ക്ക് തുണയായത്. 137 പന്തുകൾ നേരിട്ട ഗിൽ 12 ബൗണ്ടറികളും ഒരു സിക്സും പായിച്ചു. കളിനിറുത്തുമ്പോൾ 36 റൺസുമായി ക്യാപ്ടൻ വൃദ്ധിമാൻ സാഹയാണ് കരുണിന് കൂട്ട്.
വിനേഷും സീമയും
വെങ്കല പ്രതീക്ഷയിൽ
നൂർ-സുൽത്താൻ : കസാഖിസ്ഥാനിൽ നടക്കുന്ന ലോക റസ്ലിംഗ് ചാമ്പ്യൻഷിപ്പിൽ ഇന്ത്യൻ വനിതാ താരങ്ങളായ വിനേഷ് ഫോഗട്ടിനും സീമാ ബിസ്ലയ്ക്കും ഫൈനലിലെത്താനായില്ല. എന്നാൽ ഇരുവർക്കും വെങ്കല മെഡലിനായി റെപ്പാഷേ റൗണ്ടിൽ മത്സരിക്കാം. 53 കി.ഗ്രാം വിഭാഗത്തിൽ നിലവിലെ ലോകചാമ്പ്യൻ ജപ്പാന്റെ മായു മുകൈതയോട് തോറ്റതോടെയാണ് വിനേഷിന്റെ ഫൈനൽ പ്രതീക്ഷകൾ പൊലിഞ്ഞത്.
എന്നാൽ റെപ്പാഷേ റൗണ്ടിൽ ഉക്രേനിയൻ താം യൂലിയ, മുൻ ലോക ഒന്നാംനമ്പർ താരം സാറാ ആൻ, ഗ്രീസിന്റെ മരിയ എന്നിവരെ കീഴടക്കിയാൽ വിനേഷിന് വെങ്കലം ലഭിക്കും. ആദ്യ രണ്ട് മത്സരങ്ങൾ ജയിച്ചാൽ ടോക്കിയോ ഒളിമ്പിക്സിന് യോഗ്യതയും ലഭിക്കും.
50 കി.ഗ്രാം വിഭാഗത്തിൽ പ്രീക്വാർട്ടർ ഫൈനലിൽ മരിയ സ്റ്റാഡ്നിക്കിനോട് തോറ്റതാണ് സീമയ്ക്ക് ഫൈനൽ പ്രവേശനം നഷ്ടമായത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |