കൊച്ചി: കൊല്ലം തേവലക്കര സ്‌കൂളിലെ വിദ്യാർത്ഥി മിഥുൻ ഷോക്കേറ്റ് മരിച്ച സംഭവത്തിൽ വിവാദ പരാമർശവുമായി മന്ത്രി ജെ. ചിഞ്ചു റാണി. മിഥുൻ 'ഷീറ്റിന് മുകളിൽ വലിഞ്ഞുകയറി"യെന്ന മന്ത്രിയുടെ വാക്കുകളാണ് വിവാദമായത്. സഹപാഠികൾ വിലക്കിയിട്ടും കുട്ടി കയറി. സംഭവത്തിൽ അദ്ധ്യാപകരെ കുറ്റംപറയാൻ പറ്റില്ലെന്നും മന്ത്രി പറഞ്ഞു. സി.പി.ഐ ജില്ലാ സമ്മേളനത്തോട് അനുബന്ധിച്ചുള്ള വനിതാ സംഗമ പരിപാടി തൃപ്പൂണിത്തുറയിൽ ഉദ്ഘാടനം ചെയ്യവേയാണ് മന്ത്രി ഇങ്ങനെ പറഞ്ഞത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |