കാസർകോട്: ജനമനസുകളിൽ എന്നും ജീവിക്കുന്ന ഭരണാധികാരിയും ജനനേതാവുമാണ് മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി എന്നും പാർശ്വവൽക്കരിക്കപ്പെട്ട ജനങ്ങളുടെ പ്രശ്നങ്ങൾ പരിഹരിക്കുന്നതിന് വേണ്ടി സമാനതകളില്ലാത്ത നിലപാടുകൾ സ്വീകരിച്ച വ്യക്തിത്വത്തിന് ഉടമയാണ് അദ്ദേഹമെന്നും എൻ.എ നെല്ലിക്കുന്ന് എം.എൽ.എ പറഞ്ഞു. ഉമ്മൻ ചാണ്ടി രണ്ടാം ചരമവാർഷിക ദിനത്തിൽ ജില്ലാ കോൺഗ്രസ് കമ്മിറ്റി ഡി.സി.സി ഓഫീസിൽ സംഘടിപ്പിച്ച പുഷ്പാർച്ചനയും അനുസ്മരണ യോഗവും ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. മുതിർന്ന കോൺഗ്രസ് നേതാവ് അഡ്വ. ടി.കെ.സുധാകരൻ അനുസ്മരണ പ്രഭാഷണം നടത്തി. ഡി.സി.സി പ്രസിഡന്റ് പി.കെ.ഫൈസൽ അദ്ധ്യക്ഷനായി. പാലിയേറ്റിവ് രംഗങ്ങളിൽ പ്രവർത്തിക്കുന്ന അഷറഫ് എടനീർ, ഡോ. ഉദയകുമാർ നൂജി, അഹമ്മദ് മണിയനോടി, സായി ദാസ് കെ.വി, ഗംഗൻ കെ, അശോകൻ എം, അബൂബക്കർ എം.എ, നൈമുന്നീസ എം, ഇർഫാനെ ഇക്ബാൽ, ഖയ്യൂം മാന്യ, തങ്കച്ചൻ കൊല്ലകൊമ്പിൽ, രാജൻ വി, വാസന്തി പി.വി എന്നിവരെ ആദരിച്ചു. എ.ഗോവിന്ദൻ നായർ, ഹക്കീം കുന്നിൽ, കെ.നീലകണ്ഠൻ, കെ.വി.ഗംഗാധരൻ, രമേശൻ കരുവാച്ചേരി, എം.സി.പ്രഭാകരൻ, ബി.പി.പ്രദീപ് കുമാർ, വി.ആർ.വിദ്യാസാഗർ, സി.വി.ജയിംസ്, കെ.പി.പ്രകാശൻ, അഡ്വ.പി.വി.സുരേഷ്, സോമശേഖര ഷേണി, ധന്യ സുരേഷ്, അഡ്വ. എ.ഗോവിന്ദൻ നായർ, ആർ.ഗംഗാധരൻ, കെ.ഖാലിദ്, എം.രാജീവൻ നമ്പ്യാർ, കെ.വി.ഭക്തവത്സലൻ, ടി.ഗോപിനാഥൻ നായർ, കാർത്തികേയൻ പെരിയ, ജവാദ് പുത്തൂർ, മിനി ചന്ദ്രൻ, ദിവാകരൻ കരിച്ചേരി, മനാഫ് നുള്ളിപ്പാടി, അഡ്വ.സാജിദ് കമ്മാടം, അബ്ദുൾ റസാഖ് ചെർക്കള, സി.അശോക് കുമാർ, ശ്യാമപ്രസാദ് മാന്യ, എൻ.ബാലചന്ദ്രൻ, യു.വേലായുധൻ, ആബിദ് എടച്ചേരി എന്നിവർ സംസാരിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |