നെയ്യാറ്റിൻകര: നഗരത്തിലെ മുനിസിപ്പാലിറ്റി സ്റ്റേഡിയത്തിലെ ഓപ്പൺ തീയേറ്ററിൽ അപകടാവസ്ഥയിലായിരുന്ന വൈദ്യുത കമ്പികൾ നീക്കി സുരക്ഷിതമായ കേബിളുകൾ സ്ഥാപിച്ചു. കേരളകൗമുദി പ്രസിദ്ധീകരിച്ച വാർത്തയെ തുടർന്നാണ് അധികൃതരുടെ ഇടപെടൽ. ഉന്നത വൈദ്യുത ബോർഡ് ഉദ്യോഗസ്ഥർ സ്ഥലത്തെത്തി അവിടെ നിലനിന്നിരുന്ന അപകടാവസ്ഥ വിലയിരുത്തുകയും ചെയ്തു. തുടർന്ന് അടിയന്തരമായി കമ്പികൾ മാറ്റി കേബിൾ ലൈനുകൾ സ്ഥാപിച്ച് പരിഹാര നടപടികൾ സ്വീകരിച്ചു. എങ്കിലും, അപകട സാദ്ധ്യത പൂർണമായും നീങ്ങിയിട്ടില്ല. സമീപത്തെ വിടുകളിൽ കണക്ഷൻ നൽകാനായി പോസ്റ്റിൽ ബോക്സ് സ്‌ഥാപിക്കേണ്ടതുണ്ട്.അത് കുട്ടികൾക്ക് കൈയ്യെത്തുംദൂരത്താണ് സ്ഥാപിക്കേണ്ടത്. കൗതുകത്തിന് കുട്ടികളോ മുതിർന്നവരോ കണക്ഷൻ ബോക്‌സ് തുറന്ന് നോക്കാൻ ശ്രമിച്ചാൽ അപകടമായിരിക്കും ഫലം.ശാശ്വതമായ പരിഹാരമാണ് ലക്ഷ്യമെങ്കിൽ നിലവിൽ 8 മീറ്റർ ഉയരമുള്ള പോസ്റ്റ് മാറ്റി 11 മീറ്റർ ഉയരമുള്ള പോസ്റ്റ് സ്ഥാപിക്കണമെന്ന് നാട്ടുകാർ ആവസ്യപ്പെട്ടു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |