നെയ്യാറ്റിൻകര: കേരളീയ നവോത്ഥാനത്തിന് മഹത്തായ സംഭാവനകൾ നൽകിയ മഹത് പ്രസ്ഥാനമാണ് നായർ സർവീസ് സൊസൈറ്റിയും യുഗപ്രഭാവനായ ഭാരത കേസരി മന്നത്ത് പത്മനാഭനുമെന്ന് എൻ.എസ്.എസ് വൈസ് പ്രസിഡന്റ് എം.സംഗീത് കുമാർ പറഞ്ഞു. നെയ്യാറ്റിൻകര താലൂക്ക് എൻ.എസ്.എസ് യൂണിയൻ കീഴിലെ വെൺപകൽ ഈസ്റ്റ് കരയോഗത്തിന്റെ പുതിയ ആസ്ഥാനമന്ദിരം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. താലൂക്ക് ചെയർമാൻ എൻ.ഹരിഹരൻ അദ്ധ്യക്ഷനായി. യൂണിയൻ സെക്രട്ടറി ജി.വിനോദ് കുമാർ, വനിതാസമാജം പ്രസിഡന്റ് പ്രേമ,ഇൻസ്പെക്ടർ സുബാഷ്, കരയോഗം പ്രസിഡന്റ് വി.എൻ.ശിവൻകുട്ടി, കരയോഗം സെക്രട്ടറിയും യൂണിയൻ ഭരണസമിതി അംഗവുമായ ജി.ജയകുമാരൻ നായർ, പഞ്ചായത്ത് വൈസ് പ്രസിഡന്റ് അഡ്വ.അനിതകുമാരി,കരയോഗ ഭാരവാഹികളായ എസ്.പ്രഭാകരൻ നായർ, ശരത് ചന്ദ്രൻ, സജികുമാർ തുടങ്ങിയവർ പങ്കെടുത്തു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |