കോഴിക്കോട് : ഗവ. ഹോമിയോപ്പതിക് മെഡിക്കൽ കോളേജിൽ പാലിയേറ്റീവ് കെയറിന്റെ പുതിയ വഴികൾ മനസിലാക്കാനായി 'ഇന്റർഡിസിപ്ലിനറി അപ്രോച്ചസ് ഇൻ ഇന്റഗ്രേറ്റീവ് പാലിയേറ്റീവ് കെയർ' എന്ന വിഷയത്തിൽ ദേശീയ സെമിനാർ സംഘടിപ്പിക്കുന്നു.
കോഴിക്കോട് ഗവ. ഹോമിയോപ്പതിക് മെഡിക്കൽ കോളേജിന്റെ സുവർണ ജൂബിലിയുടെ ഭാഗമായി അഗസ്റ്റ് 23 ന് നാഷണൽ അസോസിയേഷൻ ഓഫ് പാലിയേറ്റീവ് കെയർ ഫോർ ആയുഷ് ആൻഡ് ഇന്റഗ്രേറ്റീവ് മെഡിസിൻ കോഴിക്കോട് ചാപ്റ്ററിന്റെ സഹകരണത്തോടെയാണ് സെമിനാർ. മലബാർ കാൻസർ സെന്റർ ഡയറക്ടർ ഡോ. സതീശൻ ബി ഉദ്ഘാടനം ചെയ്യും. ആധുനിക മെഡിസിൻ, ആയുർവേദം, ഹോമിയോപതി, സിദ്ധ, യുനാനി തുടങ്ങിയ മേഖലകളിലെ വിദഗ്ദ്ധർ സെമിനാറിൽ പങ്കെടുക്കും.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |