കോട്ടയം: കാർഷിമേഖലയിലെ സങ്കീർണപ്രശ്‌നങ്ങൾ കക്ഷിരാഷ്ട്രീയത്തിനതീതമായി ചർച്ച ചെയ്യുന്നതിനും കാർഷികമേഖലയിലെ സാധ്യതകളെകുറിച്ച് പഠിക്കുന്നതിനുമായി കേരള കാർഷിക ഫെഡറേഷന്റെ ആഭിമുഖ്യത്തിലുള്ള സെമിനാർ ഇന്ന് കോട്ടയം കോടിമത സിറ്റിസൺസ് ക്ലബിൽ നടക്കും. ഫെഡറേഷൻ സംസ്ഥാന പ്രസിഡന്റ് അഡ്വ.പി.സി ശിവശങ്കരൻ അദ്ധ്യക്ഷത വഹിക്കും. കോട്ടയം കൃഷിവിജ്ഞാൻ ഡയറക്ടർ പ്രൊഫ.ഡോ.ജി. ജയലക്ഷ്മി കാർഷികാസംരംഭക സാധ്യതകളെക്കുറിച്ച് ക്ലാസ് നയിക്കും. അന്താരാഷ്ട്ര കരാറുകളും കേരളകർഷകരും എന്ന വിഷയത്തിൽ അഡ്വ.വി.സി സെബാസ്റ്റ്യൻ, മലയോര കർഷകപ്രശ്‌നങ്ങളും വന്യജീവി ആക്രമണങ്ങളും എന്ന വിഷയത്തിൽ ഡോ.മാനുവെൽ തോമസ്, നെൽകർഷകമേഖലയെക്കുറിച്ച് പി.സോമശേഖരൻ പിള്ള എന്നിവർ ക്ലാസുകൾ നയിക്കും.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |