കോട്ടയം: ക്ലീൻ കേരള കമ്പനിയുടെ ആഭിമുഖ്യത്തിൽ ജില്ലയിലെ ഹരിതകർമ്മസേനാംഗങ്ങളുടെ മക്കളിൽ എസ്.എസ്.എൽ.സി, പ്ലസ് ടു പരീക്ഷകളിൽ ഉന്നതവിജയം കൈവരിച്ച വിദ്യാർത്ഥികൾക്ക് ക്യാഷ് പ്രൈസും ആദരവും നൽകും. ഇന്ന് രാവിലെ 10.30 ന് തെള്ളകം ചൈതന്യ പാസ്റ്ററൽ സെന്ററിൽ നടക്കുന്ന പരിപാടി മന്ത്രി വി.എൻ. വാസവൻ ഉദ്ഘാടനം ചെയ്യും. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ്സ് അസോസിയേഷൻ ജില്ലാ സെക്രട്ടറി അജയൻ കെ. മേനോൻ അദ്ധ്യക്ഷത വഹിക്കും.
തദ്ദേശസ്വയംഭരണ വകുപ്പ് ജോയിന്റ് ഡയറക്ടർ ബിനു ജോൺ മുഖ്യപ്രഭാഷണം നടത്തും. ലക്ഷ്മി പ്രസാദ്, ജിഷ്ണു ജഗൻ, കെ.വി. വരുൺ, എൻ.എസ്. ഷൈൻ, ബിന്ദു അജി, പ്രണവ് വിജയൻ എന്നിവർ പങ്കെടുക്കും.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |