അരീക്കോട്: ഒാഗസ്റ്റ് മൂന്ന് മുതല്‍ അഞ്ച് വരെ പരപ്പനങ്ങാടിയില്‍ നടക്കുന്ന സി.പി.ഐ ജില്ല സമ്മേളനത്തിന്റെ മുന്നോടിയായി എ.ഐ.ടി.യു.സി ജില്ല കമ്മറ്റിയുടെ നേതൃത്വത്തില്‍ കുടുംബസംഗമവും സെമിനാറും സംഘടിപ്പിച്ചു. ചടങ്ങില്‍ അന്തരിച്ച മുന്‍ മുഖ്യമന്ത്രി വി.എസ് അച്യുതാനന്ദന്റെ നിര്യാണത്തില്‍ യോഗം അനുശോചിച്ചു. സി.പി.ഐ ജില്ല എക്‌സിക്യൂട്ടീവ് അംഗം സി.എച്ച്.നൗഷാദ് അനുശോചന പ്രമേയം അവതരിപ്പിച്ചു. കുടുംബ സംഗമം എ.ഐ.ടി.യു.സി സംസ്ഥാന സെക്രട്ടറി സി.പി.മുരളി ഉദ്ഘാടനം ചെയ്തു. ജില്ല പ്രസിഡന്റ് എം.റസാഖ് അദ്ധ്യക്ഷത വഹിച്ചു. വി.കെ.സുരേഷ്ബാബു കൂത്തുപറമ്പ് മുഖ്യപ്രഭാഷണം നടത്തി. സി.പി.ഐ ജില്ല സെക്രട്ടറി പി കെ കൃഷ്ണദാസ്, എ.ഐ.ടി.യു.സി സംസ്ഥാന ട്രഷറര്‍ പി.സുബ്രഹ്‌മണ്യന്‍, ജില്ല സെക്രട്ടറി അഡ്വ. പി.പി.ബാലകൃഷ്ണന്‍, സി.പി.ഐ ഏറനാട് മണ്ഡലം സെക്രട്ടറി ഷഫീര്‍ കിഴിശേരി എന്നിവര്‍ നേതൃത്വം നല്‍കി.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |