ചാലക്കുടി: നഗരസഭ പരിധിയിൽ ഉൾപ്പെടുന്ന പേരാമ്പ്ര വല്ലേജിന്റെ ഡിജിറ്റൽ സർവെ ഫീൽഡ് തല ജോലികൾ ആരംഭിച്ചു.
റവന്യൂ ഉദ്യോഗസ്ഥർ എത്തുമ്പോൾ എല്ലാ ഭൂവുടമസ്ഥരും അവരവരുടെ കൈവശ ഭൂമിയുടെ അതിർത്തികൾ കാടുവെട്ടി തെളിച്ച് വ്യക്തമാക്കണമെന്നും ഭൂമി സംബന്ധമായ രേഖകൾ ഹാജരാക്കണമെന്നും അറിയിച്ചു. ഡിജിറ്റൽ സർവേയുടെ ഉദ്ഘാടനം വി.ആർ.പുരത്ത് ചെയർപേഴ്‌സൻ ഷിബു വാലപ്പൻ നിർവഹിച്ചു. ഡപ്യൂട്ടി തഹസിൽദാർ ആന്റോ ജേയ്ക്കബ് അദ്ധ്യക്ഷത വഹിച്ചു. എബി ജോർജ്, ആലീസ് ഷിബു, ജിജി ജോൺസൻ , ബെറ്റി വർഗ്ഗീസ്, കെ.എസ്. സുനോജ്, ലിബി ഷാജി,
എം.ജെ. ആന്റു, ഷിജു റോഡിക്‌സ്, ഷിഷാബുദീൻ, ബാലമുരളി, ആശാദേവി എന്നിവർ പ്രസംഗിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |