അമ്പലപ്പുഴ: ഫുഡ് ആൻഡ് സേഫ്ടി അമ്പലപ്പുഴ സർക്കിളിന്റെയും ഹോട്ടൽ ആൻഡ് റെസ്റ്റോറന്റ് അമ്പലപ്പുഴ യൂണിറ്റിന്റെയും സംയുക്താഭിമുഖ്യത്തിൽ ഹോട്ടൽ, ബേക്കറി പാചക തൊഴിലാളികൾക്ക് ഇന്ന് രാവിലെ 9.30ന് വളഞ്ഞവഴി എസ്.എൻ കവലയിലുള്ള വ്യാപാര ഭവനിൽക് ഫോസ്റ്റ് ടാഗ് ട്രെയ്നിംഗ് ക്ലാസ് നടത്തും. അമ്പലപ്പുഴ വടക്ക് പഞ്ചായത്ത് പ്രസിഡന്റ് ഹാരിസ് ഉദ്ഘാടനം നിർവ്വഹിക്കും. ഫുഡ് സേഫ്റ്റി ഓഫീസർ എം . മീരാദേവി ക്ലാസിന് നേതൃത്വം നൽകും. കെ.എച്ച്.ആർ.എ ജില്ല സെക്രട്ടറി നാസർ ബി. താജ്, സംസ്ഥാന സെക്രട്ടറി റേയ് മഡോണ, യൂണിറ്റ് ഭാരവാഹികളായ മനോഹരൻ, കബീർ റഹ്മാനിയ, അബ്ദുൽ ജബ്ബാർ പനച്ചുവട്, ഇക്ബാൽ താജ് എന്നിവർ പങ്കെടുക്കും.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |