കൊല്ലം: കുപ്പിവെള്ള വില്പനയുടെ മറവിൽ ലോറിയിൽ കടത്തിയ ഒരു കോടിയോളം രൂപ വിലവരുന്ന 225 ചാക്ക് നിരോധിത പുകയില ഉത്പന്നങ്ങളുമായി രണ്ട് യുവാക്കൾ പൊലീസ് പിടിയിൽ. കർണാടക മംഗലാപുരം സ്വദേശി സവാദ് (38), മലപ്പുറം സ്വദേശി അമീർ (38) എന്നിവരാണ് ഇന്നലെ പുലർച്ചെ 6.15ന് കൊട്ടിയത്ത് വച്ച് പിടിയിലായത്.
കർണാടകത്തിൽ നിന്ന് തിരുവനന്തപുരം ഭാഗത്തേക്ക് കൊണ്ടുപോവുകയായിരുന്നു പുകയില ഉത്പന്നങ്ങൾ. പുകയില നിറച്ച ചാക്കുകൾ ലോറിയിൽ നിരത്തിയ ശേഷം അതിന് മുകളിലാണ് കുപ്പിവെള്ളം അടുക്കിവച്ചിരുന്നത്.
കൊല്ലം സിറ്റി പൊലീസ് കമ്മിഷണർ കിരൺ നാരായണന് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ ചാത്തന്നൂർ എ.സി.പി അലക്‌സാണ്ടർ തങ്കച്ചന്റെ നേതൃത്വത്തിൽ കൊട്ടിയം ഇൻസ്‌പെക്ടർ പി.പ്രദീപ്, ചാത്തന്നൂർ ഇൻസ്‌പെക്ടർ അനൂപ്, എസ്.ഐ നിതിൻ നളൻ, ഡാൻസാഫ് ടീം എന്നിവർ ചേർന്നാണ് പ്രതികളെ പിടികൂടിയത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |