കൊച്ചി: കൊച്ചി - മുസിരിസ് ബിനാലെയുടെ ആറാംപതിപ്പിന് അദീബ് ആൻഡ് ഷെഫീന ഫൗണ്ടേഷന്റെയും അബുദാബി ആസ്ഥാനമായുള്ള ലുലു ഫിനാൻഷ്യൽ ഹോൾഡിംഗ്സിന്റെയും പിന്തുണ തുടരും. നടത്തിപ്പിനായി ഒരുകോടിരൂപ നൽകി.
ലുലു ഫിനാൻഷ്യൽ ഹോൾഡിംഗ്സിന്റെ ഫൗണ്ടറും എം.ഡിയുമായ അദീബ് അഹമ്മദിന്റെയും ഭാര്യ ഷെഫീന യൂസഫലിയുടെയും നേതൃത്വത്തിലുള്ളതാണ് അദീബ് ആൻഡ് ഷെഫീന ഫൗണ്ടേഷൻ. ലുലു ഫിനാൻഷ്യൽ ഹോൾഡിംഗ്സിന്റെയും ഫൗണ്ടേഷന്റെയും പ്രതിനിധികളായ പി.എ. സനീറും മാളവിക സുരേഷും ചേർന്ന് ബിനാലെ ഫൗണ്ടേഷൻ പ്രസിഡന്റ് ബോസ് കൃഷ്ണമാചാരി, സി.ഇ.ഒ തോമസ് വർഗീസ് എന്നിവർക്ക് ചെക്ക് നൽകി. ഡിസംബർ 12 മുതലാണ് ബിനാലെ.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |