കുന്ദമംഗലം: കുന്ദമംഗലം ഗ്രാമ പഞ്ചായത്തിലെ ഒന്ന്, ഇരുപത്തിമൂന്ന് വാർഡുകളുടെ അതിർത്തിയിലൂടെയുള്ള എരപ്പിൽ തോട്ടിൽ ഓവുചാൽ നിർമ്മിക്കണമെന്ന് ആവശ്യപ്പെട്ട് മുറിയനാൽ യുണിറ്റ് കോൺഗ്രസ് കമ്മിറ്റി ഒപ്പ് ശേഖരണം നടത്തി. പണ്ടാരപറമ്പ് ഭാഗത്ത് നിന്ന് ചൂലാംവയൽ,പതിമംഗലം ഭാഗങ്ങളിലെക്ക് വിദ്യാർത്ഥികളടക്കം നൂറ് കണക്കിനാളുകൾ ദിവസേന ഈ തോട്ടിലുടെയാണ് നടന്നു വരുന്നത്. തോടിന്റെ ഒരു ഭാഗത്തുകൂടെ വലിയ ഓവുചാൽ നിർമ്മിക്കുകയാണെങ്കിൽ കാൽനടയാത്രക്കാർക്ക് അത് ഏറെ ആശ്വാസമാകും. ഒപ്പ് ശേഖരണം മണ്ഡലം കോൺഗ്രസ് കമ്മിറ്റി പ്രസിഡന്റ് സി.വി സംജിത്ത് ഉദ്ഘാടനം ചെയ്തു. സുബ്രഹ്മണ്യൻ കോണിക്കൽ അദ്ധ്യക്ഷത വഹിച്ചു. വാർഡ് മെമ്പർ ഫാത്തിമ ജെസ്ലി, ബാബു കൊടമ്പട്ടിൽ, എ.പി. ബാലൻ പ്രസംഗിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |