തൃക്കരിപ്പൂർ: ഗവ.പോളിടെക്നിക്ക് കോളേജിൽ ത്രിവത്സര ഡിപ്ലോമ എൻജിനീയറിംഗ് ഒന്നാം വർഷ കോഴ്സുകളിൽ ഒഴിവുള്ള സീറ്റുകളിലേക്കുള്ള പ്രവേശനത്തിന് 29ന് സ്പോട്ട് അഡ്മിഷൻ നടക്കും. യോഗ്യത തെളിയിക്കുന്ന സർട്ടിഫിക്കറ്റുകളോടൊപ്പം എസ്.എസ്.എൽ.സി. സർട്ടിഫിക്കറ്റും മറ്റ് യോഗ്യതാ സർട്ടിഫിക്കറ്റുകളും ഹാജരാക്കണം. പട്ടികവിഭാഗക്കാർ തഹസിൽദാർ നൽകിയ ജാതി സർട്ടിഫിക്കറ്റും ജാതി സംവരണമുള്ള മറ്റ് വിഭാഗക്കാർ എസ്.എസ്.എൽ.സി സർട്ടിഫിക്കറ്റിൽ ജാതി രേഖപ്പെടുത്താത്ത പക്ഷം ബന്ധപ്പെട്ട അധികാരി നൽകിയ ജാതി സർട്ടിഫിക്കറ്റും വരുമാന സർട്ടിഫിക്കറ്റും ഹാജരാക്കണം. സാമ്പത്തിക സംവരണത്തിനർഹമായ പൊതുവിഭാഗത്തിൽ പെട്ടവർ ഇ.ഡബ്ല്യു.എസ് സർട്ടിഫിക്കറ്റ് ഹാജരാക്കണം. ഒരു ലക്ഷത്തിൽ താഴെ വരുമാനമുളളവർക്ക് ഫീസ് ഇളവ് ലഭിക്കാൻ വരുമാന സർട്ടിഫിക്കറ്റ് ഹാജരാക്കണം. . ഫീസ് ആനുകൂല്യത്തിന് അർഹതയുള്ളവർ ഏകദേശം 5000 രൂപയും മറ്റുള്ളവർ 8000 രൂപയും കരുതണം.കൂടുതൽ വിവരങ്ങൾക്ക് www.polyadmission.org എന്ന വെബ്സൈറ്റ് സന്ദർശിക്കണം. ഫോൺ:04672211400, 9496690222, 9446771690.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |