മുഹമ്മ: വി എസ് അച്യുതാനന്ദന്റെ നിര്യാണത്തിൽ അനുശോചിച്ച് സി.പി. എം മാരാരിക്കുളം ഏരിയ കമ്മിറ്റി നേതൃത്വത്തിൽ സർവകക്ഷി അനുസ്മരണയോഗം ചേർന്നു . ജില്ലാ സെക്രട്ടറി ആർ. നാസർ അനുസ്മരണ പ്രഭാഷണം നടത്തി. സെക്രട്ടേറിയറ്റ് അംഗം കെ.ആർ.ഭഗീരഥൻ അധ്യക്ഷനായി. ഏരിയ സെക്രട്ടറി പി. രഘുനാഥ് അനുശോചന പ്രമേയം അവതരിപ്പിച്ചു. പി. പി. ചിത്തരഞ്ജൻ എം.എൽ.എ, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ. ജി. രാജേശ്വരി, എസ്.എൻ.ഡി.പി യോഗം യൂണിയൻ സെക്രട്ടറി കെ.എൻ.പ്രേമാനന്ദൻ അഡ്വ. ആർ. ജയസിംഹൻ,അഡ്വ. എം. രവീന്ദ്രദാസ്, കെ. ഡി. മഹീന്ദ്രൻ, കെ പി എം എസ് സെക്രട്ടറി സത്യൻ, എന്നിവർ സംസാരിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |