ആലപ്പുഴ : അദ്ധ്യയന വർഷം ആരംഭിച്ച് രണ്ടുമാസത്തോളം പിന്നിടുമ്പോഴും പൂർണമായ ഫിറ്റ്നസ് പരിശോധന പാസ്സാകാതെ ജില്ലയിൽ പ്രവർത്തിക്കുന്നത് 42 വിദ്യാലയങ്ങൾ. കഴിഞ്ഞ ഞായറാഴ്ച മേൽക്കൂര തകർന്നുവീണ കാർത്തികപ്പള്ളി ഗവ.യു.പി സ്കൂളിന് സമീപത്തെ 16 സ്കൂളുകൾ
താൽക്കാലിക ഫിറ്റ്നസ് സർട്ടിഫിക്കറ്റിന്റെ ബലത്തിൽ പ്രവർത്തിക്കുന്നുണ്ട്. ഇത്തരം വിദ്യാലയങ്ങൾക്ക് മൂന്ന് മുതൽ ആറ് വരെ മാസത്തെ കാലയളവിലേക്കാണ് താത്കാലിക സർട്ടിഫിക്കറ്റ് അനുവദിച്ചിരിക്കുന്നത്. വേനൽമഴയടക്കമുള്ള പ്രതിസന്ധികളിൽ അറ്റകുറ്റപ്പണികൾ വൈകിയ കെട്ടിടങ്ങൾക്കാണ് ഇളവ് ലഭിച്ചത്.
കാർത്തികപ്പള്ളിയിൽ മേൽക്കൂര തകർന്ന് വീണ കെട്ടിടത്തിൽ ക്ലാസുകൾ നടത്തിയിരുന്നതായി കുട്ടികളും രക്ഷിതാക്കളും പറഞ്ഞിരുന്നു. എന്നാൽ ക്ലാസുകൾ നടത്തിയിട്ടില്ലെന്നാണ് സ്കൂൾഅധികൃതരുടെ വാദം. ക്ലാസ് നടന്നത് സംബന്ധിച്ച് ഒരു തെളിവും ലഭിച്ചിട്ടില്ലെന്ന് വിദ്യാഭ്യാസ വകുപ്പും വ്യക്തമാക്കി.
സംഭവത്തെ തുടർന്ന് സ്കൂളിലെ 13 ക്ലാസ് മുറികൾ പുതിയ കെട്ടിടത്തിലേക്ക് മാറ്റിയിട്ടുണ്ട്.
ജില്ലയിൽ എൽ.പി, യു.പി. എച്ച്.എസ് വിഭാഗങ്ങളിൽ എയ്ഡഡ് അൺ എയ്ഡഡ് സ്കൂളുകൾ
760
കുട്ടിക്കളിയല്ലിത്!
കായംകുളത്തെ ഒരു ഗവ.യു.പി സ്കൂൾ കെട്ടിടത്തിന്റെ അടിത്തറയ്ക്ക് അടിയിലൂടെ വെള്ളം ഒഴുകുന്നുണ്ടെന്ന് കണ്ടെത്തി
ഈ കെട്ടിടത്തിന് ബലക്ഷയമില്ലെന്ന വിലയിരുത്തലിൽ ഇപ്പോഴും ഇവിടെ പഠനം തുടരുന്നുമുണ്ട്
കുട്ടനാട്ടിലെ രണ്ട് എൽ.പി സ്കൂളുകളടക്കം വെള്ളക്കെട്ട് മൂലം മറ്റൊരു താൽക്കാലിക സംവിധാനത്തിലാണ് പ്രവർത്തിക്കുന്നത്
കുട്ടികൾക്ക് നനഞ്ഞ് നീന്തിക്കയറേണ്ടിവരുന്ന തരത്തിലുള്ളവയാണ് താൽക്കാലിക ഫിറ്റ്നസ് സർട്ടിഫിക്കറ്റ് ലഭിച്ചവയിൽ ഭൂരിഭാഗവും
താൽക്കാലിക ഫിറ്റ്നസ് സർട്ടിഫിക്കറ്റോടെ പ്രവർത്തിക്കുന്ന സ്കൂൾ കെട്ടിടങ്ങൾ നിർദ്ദിഷ്ട തിയതിക്ക് മുമ്പ് കുറ്റമറ്റതാക്കി ഫിറ്റ്നസ് നേടും. നിലവിൽ അപകടഭീഷണി നേരിടുന്ന ഒരു കെട്ടിടവുമില്ല. വെള്ളക്കെട്ടാണ് പ്രധാന പ്രതിസന്ധി
- ഇ.എസ്.ശ്രീലത, വിദ്യാഭ്യാസ ഉപഡയറക്ടർ
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |