അലനല്ലൂർ: പതിറ്റാണ്ടുകളുടെ കാത്തിരിപ്പിന് വിരാമം കുറിച്ച് വെള്ളിയാറിന് കുറുകെ കണ്ണംകുണ്ട് പാലം യാഥാർത്ഥ്യമാകുന്നു. പ്രതിസന്ധികളെല്ലാം നീങ്ങി ഡിസംബർ മാസത്തോടെ നിർമ്മാണ പ്രവൃത്തികൾ ആരംഭിക്കാൻ കഴിയുമെന്ന് അഡ്വ.എൻ.ഷംസുദ്ദീൻ എം.എൽ.എ പറഞ്ഞു. നാട്ടുകാരുടെ ചിരകാല സ്വപ്നമാണ് കണ്ണംകുണ്ടിൽ കോസ്‌വേക്കു പകരം പാലമെന്നുള്ളത്. 2012-13 വർഷം ഇതിനായി അഞ്ചു കോടി രൂപ വകയിരുത്തിയിരുന്നു. പക്ഷെ സ്ഥലം വിട്ടുകിട്ടാത്തത് കാരണം പദ്ധതി മുടങ്ങി. 2017ൽ ഭൂ ഉടമകൾ സ്ഥലം വിട്ട് നൽകിയതോടെ 2018ൽ കിഫ്ബി പദ്ധതിയിൽ ഉൾപ്പെടുത്തി എട്ടര കോടി രൂപയുടെ എസ്റ്റിമേറ്റ് തയാറാക്കിയെങ്കിലും പത്ത് കോടിയിൽ താഴെയുള്ള പ്രവൃത്തികൾ കിഫ്ബി ഏറ്റെടുക്കില്ലെന്ന തീരുമാനം വന്നതോടെ പദ്ധതി വീണ്ടും മുടങ്ങി. പിന്നീട് ബഡ്ജറ്റിൽ മണ്ഡലത്തിലേക്ക് ലഭിക്കുന്ന 5 കോടി രൂപ പ്രകാരം 2022 23ലെ 5 കോടി, 24 25ലെ 5 കോടി, 25 26ൽ നിന്ന് 3 കോടി എന്നിവ കൂട്ടിചേർത്താണ് പാലം പണിയുന്നത്. ഇതുമായി ബന്ധപ്പെട്ട് 201ൽ ഭൂ ഉടമകൾ നൽകിയ രേഖകളും മറ്റും പുതുക്കി നൽകുന്നതിനായി കഴിഞ്ഞദിവസം എം.എൽ.എയുടെ നേതൃത്വത്തിൽ പാലത്തിനു സമീപത്ത് ബന്ധപ്പെട്ട ഉഗ്യോഗസ്ഥരുടെയും ജനപ്രതിനിധികളുടെയും സാന്നിധ്യത്തിൽ ചേർന്ന യോഗത്തിൽ ഭൂ ഉടമകളും, നാട്ടുകാരുടേയും സംശയങ്ങൾക്കും, ആശങ്കകൾക്കും പരിഹാരമായി. പ്രദേശത്തെ നാലു കടുംബങ്ങളിൽ നിന്നായി 29.5 സെന്റോളം ഭൂമിയാണ് ഏറ്റെടുക്കുന്നത്. സ്ഥലം ഏറ്റടുപ്പ് കൂടി പൂർത്തിയാകുമ്പോൾ ഏകദേശം 14 കോടിയിലധികം രൂപ ചെലവ് വരും. പഞ്ചായത്ത് പ്രസിഡന്റ് പി.പി.സജ്ന സത്താർ, ഉപാദ്ധ്യക്ഷ ആയിഷാബി ആറാട്ടുതൊടി, ബ്ലോക്ക് പഞ്ചായത്തംഗങ്ങളായ പി.ഷാനവാസ്, ബഷീർ തെക്കൻ, ലാന്റ് അക്വസേഷൻ വിഭാഗം തഹസിൽദാൽ മുരളീധരൻ, മണ്ണാർക്കാട് തഹസിൽദാർ സി.സി.ജോയ്, ഡെപ്യൂട്ടി തഹസിൽദാർ പഅബ്ദുറഹ്മാൻ പോത്തുകാടൻ, ബ്രിഡ്ജസ് വിഭാഗം എ.ഇ.ഷർമിള, ഓവർസിയർമാരായ അനൂപ്ദാസ്, ശ്രീജിത്ത്, നൗഷാദ്, പഞ്ചായത്തംഗങ്ങൾ, കൃഷിവകുപ്പ് ഉദ്യോഗസ്ഥർ തുടങ്ങിയവർ സംസാരിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |