പുനലൂർ:പുനലൂർ റെയിൽവേ സ്റ്റേഷനിൽ വച്ച് ട്രെയിനിന്റെ എൻജിനിൽ നേരിയ തീപിടിത്തം. ഗുരുവായൂർ- മധുര എക്സ്‌പ്രസ് ട്രെയിനിൽ ഘടിപ്പിക്കാനായി സജ്ജമാക്കിയ ബാങ്കർ എൻജിനിലാണ് തീപിടിത്തം ഉണ്ടായത്. ജീവനക്കാർ ഉടൻ തീ അണച്ചതിനാൽ വൻ ദുരന്തം ഒഴിവായി.ഇന്നലെ ഉച്ചയ്ക്ക് 1.10ന് ഒന്നാമത്തെ പ്ളാറ്റ് ഫോമിലായിരുന്നു അപകടം. മുന്നിൽ മാത്രം എൻജിനുമായാണ് ഗുരുവായൂർ-മധുര എക്സ്‌പ്രസ് കൊല്ലത്ത് നിന്ന് പുനലൂരിൽ എത്തുന്നത്. ചെങ്കോട്ട ഭാഗത്തെ വൻ കയറ്റങ്ങൾ കയറാൻ പിന്നിൽ ഡീസൽ ബാങ്കർ എൻജിൻ കൂടി ഘടിപ്പിച്ചാണ് മധുരയിലേക്ക് പോകുന്നത്. ഇത്തരത്തിൽ ഘടിപ്പിക്കാനായി കൊണ്ടുവന്ന ബാങ്കർ എൻജിനിലാണ് തീപിടിത്തം ഉണ്ടായത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |