കൊല്ലം: ജില്ലാ എംപ്ലോയ്മെന്റ് എക്സ്ചേഞ്ചിന്റെയും എംപ്ലോയബിലിറ്റി സെന്ററിന്റെയും സംയുക്താഭിമുഖ്യത്തിൽ കൊട്ടാരക്കര സെന്റ് ഗ്രിഗോറിയസ് കോളേജിൽ 'നിയുക്തി' തൊഴിൽ മേള 23ന് നടത്തും. രാവിലെ 9.30ന് മന്ത്രി കെ.എൻ.ബാലഗോപാൽ ഉദ്ഘാടനം ചെയ്യും. 20ൽ അധികം സ്വകാര്യ സ്ഥാപനങ്ങളിലായി 1500 ഒഴിവുകളുണ്ട്. എസ്.എസ്.എൽ.സി മുതൽ ഉയർന്ന യോഗ്യതയുള്ള 18 മുതൽ 45 വയസിനകം പ്രായമുള്ളവർക്ക് പങ്കെടുക്കാം. ഫോൺ: 8089419930, 9895412968, 7012853504.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |