തിരുവനന്തപുരം: മുൻ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയുടെ നേതൃത്വത്തിലുള്ള പ്രൗഡ് കേരളയുടെ ലഹരി വിരുദ്ധ വാക്കത്തോൺ പരിപാടിയായ ' വാക്ക് എഗെൻസ്റ്ര് ഡ്രഗ്സ്' അഭിനന്ദിച്ച് മന്ത്രി വി. ശിവൻകുട്ടിയും മുൻമന്ത്രി ജി. സുധാകരനും. സമൂഹമാദ്ധ്യമങ്ങളിൽ ഇട്ട പോസ്റ്റുകളിലാണ് ഇരുവരും ആലപ്പുഴയിൽ നടന്ന ലഹരി വിരുദ്ധ ജാഥയുടെ ഫോട്ടോകൾ ഷെയർ ചെയ്ത് ചെന്നിത്തലയെ അഭിനന്ദിച്ചത്. ചെന്നിത്തലയുടെ വാക്കത്തോൺ പരിപാടിയുടെ വിവരം പങ്കുവച്ചുകൊണ്ട് ലഹരിവിരുദ്ധ പ്രവർത്തനങ്ങൾക്ക് കക്ഷിഭേദമന്യേ നടത്തുന്ന ശ്രമങ്ങളെ അഭിനന്ദിക്കുന്നതായി ശിവൻകുട്ടി ഫേസ്ബുക്കിൽ കുറിച്ചു. ഈ കാലഘട്ടത്തിൽ ഏറ്റവും അനുയോജ്യമായ പരിപാടിയാണ് ഇത് എന്നും കക്ഷി രാഷ്ട്രീയത്തിന് അതീതമായി ഏവരും ചെന്നിത്തലയുടെ ഈ പരിപാടിയെ ഏറ്റെടുക്കേണ്ടതാണ് എന്നുമാണ് സുധാകരൻ ഫേസ്ബുക്കിൽ എഴുതിയത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |