അങ്കാറ: പടിഞ്ഞാറൻ തുർക്കിയിൽ റിക്ടർ സ്‌കെയിലിൽ 6.1 തീവ്രത രേഖപ്പെടുത്തിയ ഭൂചലനം. ഇന്ത്യൻ സമയം ഇന്നലെ രാത്രി 10.23ന് ഇസ്താംബുളിന് സമീപം ബാലികെസിർ പ്രവിശ്യയിലായിരുന്നു പ്രഭവ കേന്ദ്രം. ഏതാനും മിനിറ്റുകൾക്ക് ശേഷം 4.6 തീവ്രതയിലെ തുടർ ചലനവുമുണ്ടായി. ഇസ്താംബുൾ, ഇസ്മിർ അടക്കം നിരവധി നഗരങ്ങളിൽ പ്രകമ്പനം അനുഭവപ്പെട്ടു. ആളപായമില്ലെന്നാണ് പ്രാഥമിക റിപ്പോർട്ട്. അതേ സമയം, ബാലികെസിറിൽ ഏതാനും കെട്ടിടങ്ങൾ തകർന്നതായും രക്ഷാപ്രവർത്തനം ആരംഭിച്ചെന്നും അധികൃതർ അറിയിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |