ഈ മൺസൂണിൽ, ഡൽഹിയിലെ വിവിധ പ്രദേശങ്ങളിലെ സർക്കാർ ബംഗ്ലാവുകൾ മുതൽ ഇടുങ്ങിയ കോളനികളിൽ വരെ, പാമ്പുകളെ കാണുന്നതിൽ ശ്രദ്ധേയമായ വർദ്ധനവാണ് രേഖപ്പെടുത്തിയത്. പടിക്കെട്ടുകൾ, പാർക്കിംഗ് സ്ഥലങ്ങൾ, സ്റ്റോർ റൂമുകൾ, വീടുകൾക്കുള്ളിൽ പോലും പാമ്പുകൾ ഒളിച്ചിരിക്കുന്നതായി റിപ്പോർട്ട് ചെയ്യുന്ന കോളുകൾ രക്ഷാ സംഘടനകളിലേക്കും ഹെൽപ്പ് ലൈനുകളിലേക്കും എത്തിക്കൊണ്ടിരിക്കുകയാണ്. ഡൽഹി നഗരത്തിൽ പാമ്പുകളുടെ എണ്ണത്തിൽ ഉണ്ടാകുന്ന ഈ കുതിച്ചുചാട്ടം എന്തുകൊണ്ടാണെന്ന ചർച്ച ഒരു ഭാഗത്ത് നടക്കുന്നുണ്ട്. എന്തുകൊണ്ടാണ് പാമ്പുകളുടെ എണ്ണത്തിൽ വർദ്ധനവുണ്ടാകുന്നത്? പരിശോധിക്കാം...
ഡൽഹിയിലെ നഗരവത്കരണം
ഇന്ത്യയിൽ ഏറ്റവും വേഗത്തിൽ വളർന്നുകൊണ്ടിരിക്കുന്ന ഒരു നഗരമാണ് ഡൽഹി. ദ്രുതഗതിയിലുള്ള നഗരവൽക്കരണം കാരണം പാമ്പുകൾക്ക് സുരക്ഷിതമായ ആവാസ വ്യവസ്ഥകൾ നൽകിയിരുന്ന പ്രകൃതിദത്ത ഇടങ്ങളുടെയും വനപ്രദേശങ്ങളുടെയും എണ്ണത്തിൽ കുത്തനെ ഇടിവിന് കാരണമായി. മരങ്ങളും, കുറ്റിക്കാടുകളും, തുറസ്സായ സ്ഥലങ്ങളും കോൺക്രീറ്റ് കെട്ടിടങ്ങൾക്ക് വേണ്ടി വഴിമാറുമ്പോൾ, പാമ്പുകൾക്ക് അവയുടെ സ്വാഭാവിക പാർപ്പിടവും വേട്ടയാടൽ സ്ഥലങ്ങളും നഷ്ടപ്പെടുന്നു.
ഈ ആവാസവ്യവസ്ഥയുടെ നാശം പാമ്പുകളെ മറ്റ് സ്ഥലങ്ങളിലേക്ക് അഭയം തേടാൻ നിർബന്ധിതരാക്കുന്നു. പലപ്പോഴും പാമ്പുകൾ മനുഷ്യർ അധിവസിക്കുന്ന കേന്ദ്രങ്ങളിലേക്ക് ചേക്കാറാൻ കാരണമാകുന്നു. കെട്ടിടങ്ങളിലെ വിടവുകൾ, ഒഴിഞ്ഞുകിടക്കുന്ന സ്ഥലങ്ങൾ, ഒളിക്കാൻ അനുയോജ്യമായ പടർന്നുകയറുന്ന പൂന്തോട്ടങ്ങൾ എന്നിവ പാമ്പുകൾ ഇതിനായി കണ്ടെത്തുന്നു.
മൺസൂൺ കാലത്തുണ്ടാകുന്ന മാറ്റം
മൺസൂൺ കാലത്ത് പാമ്പുകളുടെ പെരുമാറ്റത്തിൽ നിർണായക മാറ്റങ്ങൾ സംഭവിക്കുന്ന ഒരു സമയമാണ്. ഈ സമയത്താണ് അവയുടെ ഈ പ്രജനന കാലഘട്ടത്തിന്റെ ആരംഭം കുറിക്കുന്നത്. അതുകൊണ്ട് ഇണകളെ തേടുന്നതിനായി അവ പല സ്ഥാലങ്ങളിലേക്കും സഞ്ചരിക്കുന്ന അവസ്ഥ വന്നേക്കാം. മാത്രമല്ല, മഴക്കാലത്ത് പാമ്പിന്റെ ഇരകളായ ചെറിയ സസ്തനികളുടെ എണ്ണത്തിൽ വലിയ വർദ്ധനവാണ് ഉണ്ടാകുന്നത്. വെള്ളക്കെട്ടുള്ള പ്രദേശങ്ങളിൽ എലികൾ, തവളകൾ, തുടങ്ങിയ ഇരകളെ തേടാൻ പാമ്പുകൾ എത്തുന്നു. കൂടാതെ, മാളങ്ങളിൽ വെള്ളക്കെട്ടിക്കിടക്കുന്നതിനാൽ അവയുടെ പതിവ് അഭയകേന്ദ്രങ്ങളിൽ നിന്ന് പുറത്തുപോകാൻ നിർബന്ധിതരാക്കുന്നു. ഇത് മനുഷ്യവാസമുള്ള വരണ്ട കേന്ദ്രങ്ങളിലേക്ക് പാമ്പുകളെ തള്ളിവിടുന്നു.
കാലാവസ്ഥാ വ്യതിയാനം
പാമ്പുകളുടെ എണ്ണം വർദ്ധിച്ചുകൊണ്ടിരിക്കുകയാണെന്ന് പലരും വിശ്വസിക്കുന്നത്. എന്നാൽ ശരിക്കും സംഭവിക്കുന്നത് മാറിക്കൊണ്ടിരിക്കുന്ന പാരിസ്ഥിതിക ഘടകങ്ങൾ മൂലം ഇവയുടെ ദൃശ്യത വർദ്ധിക്കുന്നതാണ്. കാലാവസ്ഥാ വ്യതിയാനം ഉയർന്ന താപനിലയിലേക്കും പ്രവചനാതീതമായ കാലാവസ്ഥാ രീതികളിലേക്കും നയിക്കുന്നതിന് കാരണമായി. ഇത് പാമ്പുകളുടെ സ്വഭാവത്തെയും ആവാസ വ്യവസ്ഥയെയും വലിയ രീതിയിൽ ബാധിക്കാൻ തുടങ്ങി.
താപനില വർദ്ധിക്കുന്നതിന് അനുസരിച്ച് പാമ്പുകൾ എല്ലാ ദിവസവും കൂടുതൽ സമയം വേട്ടയാടുകയും ചുറ്റി സഞ്ചരിക്കുകയും ചെയ്യും. അതേസമയം, നഗരങ്ങളുടെ വളർച്ചയും കാലാവസ്ഥാ മാറ്റങ്ങളും മൂലമുണ്ടാകുന്ന ആവാസവ്യവസ്ഥയുടെ തകർച്ച സന്തുലിതാവസ്ഥയെ തടസ്സപ്പെടുത്തുന്നു. ഇത് മനുഷ്യവാസമുള്ള പ്രദേശങ്ങളിലേക്ക് കടന്നുചെല്ലാൻ പാമ്പുകളെ നിർബന്ധിതരാക്കുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |