തിരുവനന്തപുരം: കേരളത്തിലെ തദ്ദേശ സ്ഥാപനങ്ങൾ ആരുഭരിക്കണമെന്ന് അന്യസംസ്ഥാന തൊഴിലാളികൾ നിശ്ചയിക്കുമോ എന്ന് ആശങ്ക. പുതുതായി പേര് ചേർക്കാനുള്ള സമയപരിധി ആഗസ്റ്റ് 12ന് പൂർത്തിയായപ്പോൾ മൊത്തം അപേക്ഷകർ 29.81ലക്ഷമാണ്. ഇതിൽ നല്ലൊരു പങ്ക് അന്യസംസ്ഥാനക്കാരെന്നാണ് സൂചന. ഇത് കമ്മിഷനെപ്പോലും വിസ്മയിപ്പിച്ചിരിക്കുകയാണ്.
ബീഹാർ, ബംഗാൾ, അസാം എന്നിവിടങ്ങളിൽ നിന്നുള്ളവരാണ് ഇവർ. നിർദ്ദിഷ്ട രേഖകൾ ഹാജരാക്കി അപേക്ഷിച്ചാൽ നിരസിക്കാനാവില്ലെന്നാണ് ഇലക്ഷൻ കമ്മിഷന്റെ നിലപാട്. സംസ്ഥാനത്ത് മാത്രമായി തയ്യാറാക്കുന്ന പട്ടിക ആയതിനാൽ മറ്റ്സംസ്ഥാനങ്ങളിൽ ഇവർക്ക് വോട്ടുണ്ടോ എന്ന് പരിശോധിക്കാൻ സംസ്ഥാന ഇലക്ഷൻ കമ്മിഷണർക്കാവില്ല. കൃത്യമായ എണ്ണം കണക്കാക്കാനും മാർഗ്ഗമില്ല.
തദ്ദേശതിരഞ്ഞെടുപ്പിൽ വോട്ടർമാരെ നിർണ്ണയിക്കുന്നത് സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മിഷണറാണ്. ദേശീയ ഇലക്ഷൻ കമ്മിഷനുമായി ഒരുബന്ധവുമില്ല. പതിനഞ്ച് വർഷം മുമ്പ് വരെ കേന്ദ്ര കമ്മിഷന്റെ വോട്ടർപട്ടികയെ അടിസ്ഥാനമാക്കിയാണ് തദ്ദേശ തിരഞ്ഞെടുപ്പും നടത്തിയിരുന്നത്. ഇപ്പോൾ നേരിട്ട് പട്ടിക തയ്യാറാക്കുകയാണ്. വാർഡ് തലത്തിൽ പട്ടിക തയ്യാറാക്കുന്നതിനുള്ളി സൗകര്യം കണക്കിലെടുത്താണിത്.ആഗസ്റ്റ് 30നാണ് അന്തിമ പട്ടിക പ്രസിദ്ധീകരിക്കുക.
പിന്നിൽ ചില സംഘടനകളും
പാർട്ടികളുമെന്ന് സംശയം
# മറ്റൊന്നും നോക്കാതെ, തങ്ങൾ പറയുന്നവർക്ക് വോട്ടുചെയ്യുമെന്ന കണക്കുകൂട്ടലിൽ ഇവരെ വോട്ടർമാരാകാൻ ചില സംഘടനകളും പാർട്ടികളും പ്രേരിപ്പിക്കുന്നതായി സംശയം.
തദ്ദേശവാസിയാണെന്ന് തെളിയിക്കാൻ ബാങ്ക് പാസ് ബുക്കോ, തദ്ദേശ സ്ഥാപനത്തിലെ അംഗത്തിന്റെ കത്തോ മതിയാകും. ഇതാണ് വ്യാപകമായി പ്രയോജനപ്പെടുത്തുന്നത്.
# പേര്, വയസ്, താമസം എന്നിവ സംബന്ധിച്ചു ഇ.ആർ.ഒമാർക്കു സംശയമുണ്ടെങ്കിൽ വോട്ടർ തിരിച്ചറിയിൽ കാർഡും കോളേജ് വിദ്യാർഥികളുടെ തിരിച്ചറിയൽ കാർഡും പാസ്‌പോർട്ട്,ഡ്രൈവിംഗ് ലൈസൻസ്,പാൻ കാർഡ്,ഫോട്ടോ പതിച്ച എസ്.എസ്.എൽ.സി ബുക്ക്, ഏതെങ്കിലും ദേശസാത്കൃത ബാങ്കിൽ നിന്നു 2025 ജനുവരി ഒന്നിനു മുൻപ് നൽകിയ ഫോട്ടോ പതിച്ച പാസ് ബുക്ക്,ആധാർ കാർഡ്,റേഷൻ കാർഡ്,റസിഡൻഷ്യൽ സർട്ടിഫിക്കറ്റ് തുടങ്ങിയവയിൽ ഏതെങ്കിലും പരിശോധിക്കാമെന്നാണ് വ്യവസ്ഥ.
പതിവ് കണക്ക് പാളി
2019ലെ ലോക് സഭാ വോട്ടർപ്പട്ടിക 2024ലെ ഇലക്ഷന് പരിഷ്കരിച്ചപ്പോൾ ഉൾപ്പെടുത്തേണ്ടിവന്നത് 16.02ലക്ഷം വോട്ടർമാരെയാണ്. ഇലക്ഷനുശേഷം ആക്ഷേപം ഉയർന്നപ്പോൾ ശുദ്ധീകരണത്തിനായി 2025ൽ പരിഷ്കരിച്ചപ്പോൾ 2.77കോടി വോട്ടർമാരുണ്ടെന്ന് സ്ഥിരീകരിച്ചു.
# 2020ലെ തദ്ദേശ പട്ടികയിൽ 2.76കോടി വോട്ടർമാരാണ് ഉണ്ടായിരുന്നത്. 2025ൽ പരിഷ്കരിച്ചപ്പോൾ 2.66കോടിയായി കുറഞ്ഞു.
# 46000പേരെ ഉൾപ്പെടുത്തിയും മരിച്ചതും സ്ഥലത്തില്ലാത്തതുമായ 9.78 ലക്ഷം പേരെ ഒഴിവാക്കിയുമാണ് പുതുക്കിയത്.
# 2025ൽ സംസ്ഥാന കമ്മിഷനും കേന്ദ്ര കമ്മിഷനും പരിഷ്കരിച്ച പട്ടികകളിലെ വോട്ടർമാരുടെ വ്യത്യാസം 10.42 ലക്ഷം.
# അത്രത്തോളം പേർ തദ്ദേശത്തിൽ പേരു ചേർത്തേക്കാമെന്ന് പ്രതീക്ഷിച്ചിടത്താണ് 29 ലക്ഷം കടന്നത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |