ന്യൂഡൽഹി: സ്വാതന്ത്ര്യദിന പ്രസംഗത്തിൽ ആത്മനിർഭർ ഭാരതിന്റെ ശക്തിയെ കുറിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി വാചാലനായി. വികസിത ഭാരതമെന്ന ലക്ഷ്യത്തിന് രാജ്യം സ്വയം പര്യാപ്‌തമാകണം. ആത്മനിർഭർ ഭാരത് ആണ് കരുത്തുറ്റ ഇന്ത്യയുടെ അടിത്തറ. ജെറ്റ് എൻജിൻ നിർമ്മിച്ച് പ്രതിരോധ സാങ്കേതികവിദ്യയിൽ സ്വയം പര്യാപ്‌തത നേടും.
പ്രതിരോധം, സാങ്കേതികവിദ്യ, ഊർജ്ജം, ബഹിരാകാശം, ഉത്പാദനം എന്നീ മേഖലകളിൽ ഇന്ത്യ കൈവരിച്ച പുരോഗതി മോദി ചൂണ്ടിക്കാട്ടി. പ്രതിരോധ സ്വയംപര്യാപ്‌തതയുടെ ഉദാഹരണമാണ് ‘ഓപ്പറേഷൻ സിന്ദൂർ". രാജ്യത്ത് നിർമ്മിച്ച ആയുധങ്ങളാണ് ശത്രുവിന് നേർക്ക് പ്രയോഗിച്ചത്.
നിർമ്മിതബുദ്ധിയുടെ സഹായത്തോടെ സൈബർ സുരക്ഷ, ഓപ്പറേറ്റിംഗ് സിസ്റ്റങ്ങൾ എന്നിവ നവീകരിക്കും. തദ്ദേശീയ ഉത്പന്നങ്ങൾക്ക് പൗരന്മാരും കടയുടമകളും മുൻഗണന നൽകണം. കടകൾക്കു മുന്നിൽ “സ്വദേശി” ബോർഡുകൾ സ്ഥാപിക്കണം.
ആണവോർജ്ജശേഷി
പത്തിരട്ടിയാക്കും
സെമി കണ്ടക്‌ടർ: ഈവർഷം തന്നെ ഇന്ത്യൻ നിർമ്മിത സെമികണ്ടക്‌ടർ ചിപ്പുകൾ
ഊർജ്ജ സ്വാതന്ത്ര്യം: ആണവോർജ്ജശേഷി പത്തിരട്ടി വർധിപ്പിച്ച് ഊർജ്ജ സ്വയം പര്യാപ്തത
ബഹിരാകാശ മേഖല: ഉപഗ്രഹങ്ങൾ, പര്യവേക്ഷണം എന്നിവയിൽ 300ലധികം സ്റ്റാർട്ടപ്പുകൾ
ധാതുഖനനം: ഊർജ്ജം, വ്യവസായം, പ്രതിരോധ ആവശ്യത്തിന് വിഭവം ഉറപ്പാക്കാൻ 1200 സ്ഥലങ്ങളിൽ ഖനനം
ആഴക്കടൽ പര്യവേക്ഷണം : വിദേശത്തു നിന്ന് എണ്ണ ഇറക്കുമതി കുറയ്‌ക്കുക ലക്ഷ്യം
കാർഷിക സ്വയംപര്യാപ്തത: വളം നിർമ്മാണ വർദ്ധനയ്ക്ക് ഊന്നൽ. ഇറക്കുമതി കുറയ്‌ക്കും
ലോകത്തിന്റെ ഔഷധശാല: പുതിയ മരുന്നുകൾ, വാക്‌സിനുകൾ, ജീവൻരക്ഷാ ചികിത്സകൾ വികസിപ്പിക്കും
ഡിജിറ്റൽ മുന്നേറ്റം: സ്വന്തം സമൂഹമാദ്ധ്യമ പ്ലാറ്റ്‌ഫോമുകൾ. ഡിജിറ്റൽ അടിസ്ഥാന സൗകര്യം മികവുറ്റതാക്കും
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |