കൊല്ലം: ശ്രീനാരായണഗുരു ഓപ്പൺ യൂണിവേഴ്സിറ്റിയുടെ ഒന്നാം ബാച്ച് അഞ്ചാം സെമസ്റ്റർ യു.ജി (2022 അഡ്മിഷൻ) മലയാളം, ഇംഗ്ലീഷ്, അറബിക്, ഹിന്ദി, സംസ്കൃതം പരീക്ഷാഫലം പ്രസിദ്ധീകരിച്ചു. വിവിധ ലേണർ സപ്പോർട്ട് സെന്ററുകളുടെ ക്രമത്തിൽ www.sgou.ac.in എന്ന വെബ്സൈറ്റിൽ ലഭ്യമാണ്. അസൈൻമെന്റുകൾ സമർപ്പിച്ചിട്ടില്ലാത്തവരുടെ ഫലം പ്രസിദ്ധീകരിച്ചിട്ടില്ല. സെമസ്റ്റർ ഗ്രേഡ് കാർഡുകൾ പഠിതാക്കളുടെ ലോഗിനിൽ നിന്ന് യൂണിവേഴ്സിറ്റി അറിയിപ്പ് ലഭിച്ച ശേഷം ഡൗൺലോഡ് ചെയ്യാം. പുനർമൂല്യനിർണയത്തിനും ഉത്തരക്കടലാസിന്റെ സോഫ്ട് കോപ്പിക്കും അപേക്ഷിക്കാനുള്ള അവസാന തീയതി യൂണിവേഴ്സിറ്റി സർക്കുലർ മുഖാന്തരം അറിയിക്കും പരീക്ഷാ കൺട്രോളർ.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |