ചെന്നൈ: വെല്ലൂർ ഇൻസ്റ്റിറ്റ്യൂട്ട് ഒഫ് ടെക്‌നോളജിയുടെ(വി.ഐ.ടി) 40-ാം ബിരുദ ദാനചടങ്ങും ഡോ. എ.പി.ജെ. അബ്ദുൾ കലാമിന്റെയും ജഗദീഷ് ചന്ദ്രബോസിന്റെയും പേരിലുള്ള വിദ്യാർത്ഥി ഹോസ്റ്റലുകളുടെ ഉദ്ഘാടനവും കഴിഞ്ഞ ദിവസം നടന്നു. ചടങ്ങിൽ 11,563 വിദ്യാർത്ഥികൾ ബിരുദ സർട്ടിഫിക്കറ്റുകൾ ഏറ്റുവാങ്ങി.
വെല്ലൂരിലെ കാമ്പസിൽ നടന്ന ചടങ്ങിൽ സുപ്രീം കോടതി ജഡ്ജി ജസ്റ്റിസ് ആർ. മഹാദേവൻ മുഖ്യാതിഥിയായിരുന്നു. 2047ൽ ഇന്ത്യയെ വികസിത രാജ്യമാക്കി മാറ്റുന്നതിൽ വിദ്യാഭ്യാസ മേഖലയ്ക്ക് നിർണായക പങ്കുണ്ടാകുമെന്ന് ചടങ്ങിൽ അദ്ധ്യക്ഷനായ വി.ഐ.ടി ചാൻസലർ ഡോ. ജി,. വിശ്വനാഥൻ പറഞ്ഞു.
ബിരുദം നേടിയ 8,310 വിദ്യാർത്ഥികളും ബിരുദാനന്തര ബിരുദം പൂർത്തിയാക്കിയ 2,802 വിദ്യാർത്ഥികളും ഡോക്ടറേറ്റ് നേടിയ 451 പേരുമാണ് സർട്ടിഫിക്കറ്റുകൾ ഏറ്റുവാങ്ങിയത്. മികച്ച റാങ്ക് നേടിയ 203 വിദ്യാർത്ഥികളെയും സ്വർണ മെഡൽ കരസ്ഥമാക്കിയ 68 പേരെയും അനുമോദിച്ചു. തമിഴ്‌നാട് പൊലീസ് അക്കാഡമി ഡയറക്ടർ സന്ദീപ് റായി റാത്തോഡിന് ദുരന്ത നിവാരണത്തിൽ പി.എച്ച്.ഡി സമ്മാനിച്ചു.
ടൈംസ് ഒഫ് ഇന്ത്യ സി.ഇ.ഒ ശിവകുമാർ സന്ദീപ് റായി സുന്ദരം, വി.ഐ.ടി വൈസ് പ്രസിഡന്റുമാരായ ശങ്കർ വിശ്വനാഥൻ, ശേഖർ വിശ്വനാഥൻ, ജി.വി. സെൽവം, ട്രസ്റ്റി രമണി ബാലസുന്ദരം, എക്‌സിക്യുട്ടീവ് ഡയറക്ടർ സന്ധ്യ പെന്തറെഡ്ഡി, അസിസ്റ്റന്റ് വൈസ് പ്രസിഡന്റ് കാദംബരി എസ്. വിശ്വനാഥൻ, വൈസ് ചാൻസലർ പാർത്ഥസാരഥി മല്ലിക്, രജിസ്ട്രാർ ടി. ജയഭാരതി തുടങ്ങിയവർ
പങ്കെടുത്തു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |