വില 27.79 ലക്ഷം രൂപ
300 യൂണിറ്റുകൾ മാത്രം ആദ്യ ഘട്ടത്തിൽ
ബുക്കിംഗ് 23ന് ആരംഭിക്കും
കൊച്ചി: വാർണർ ബ്രദേഴ്‌സ് ഡിസ്‌കവറി ഗ്ലോബൽ കൺസ്യൂമർ പ്രോഡക്ട്‌സുമായി സഹകരിച്ച് മഹീന്ദ്ര ബി.ഇ 6 ബാറ്റ്മാൻ എഡിഷൻ അവതരിപ്പിച്ചു. സിനിമാറ്റിക് പൈതൃകവും ആധുനിക ആഡംബരവും സമന്വയിപ്പിക്കുന്ന മോഡലാണിത്.
79 കെ.ഡബ്ല്യൂ.എച്ചിന്റെ ബാറ്ററി പാക്കാണ് വാഹനത്തിലുള്ളത്. കസ്റ്റം സാറ്റിൻ ബ്ലാക്ക് നിറത്തിലാണ് പുറം ഡിസൈൻ. മുൻവാതിലുകളിൽ ഇഷ്ടാനുസൃത ബാറ്റ്മാൻ ഡെക്കൽ, ആർ 20 അലോയ് വീലുകൾ, ആൽക്കെമി ഗോൾഡ് പെയിന്റ് ചെയ്ത സസ്‌പെൻഷനും ബ്രേക്ക് കാലിപ്പറുകൾ, ബി.ഇ 6 ദി ഡാർക്ക് നൈറ്റ്, ലിമിറ്റഡ് എഡിഷൻ ബാഡ്ജിംഗ് തുടങ്ങിയവ വാഹനത്തെ വ്യത്യസ്തമാക്കുന്നു. ഈ മാസം 23ന് ബുക്കിംഗും സെപ്തംബർ 20ന് അന്താരാഷ്ട്ര ബാറ്റ്മാൻ ദിനത്തിൽ വാഹനത്തിന്റെ വിതരണവും ആരംഭിക്കും.
കുട്ടികളും മുതിർന്നവരും ഒരുപോലെ ആരാധിക്കുന്ന ബാറ്റ്മാൻ ബുദ്ധിശക്തി, സാങ്കേതിക വൈദഗ്ദ്ധ്യം എന്നിവയെ പ്രതിനിധീകരിക്കുന്നു. ബി.ഇ 6 ന്റെ ബാറ്റ്മാൻ പതിപ്പ് ആരാധകർക്ക് പുത്തൻ ഉണർവാകും
പ്രതാപ് ബോസ്
ചീഫ് ഡിസൈൻ ക്രിയേറ്റീവ് ഓഫീസർ
മഹീന്ദ്ര ആൻഡ് മഹീന്ദ്ര ലിമിറ്റഡ്
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |