മുംബയ്: സ്കോഡ ഇന്ത്യയുടെ ജനകീയ മോഡലുകളായ കുഷാഖ്, സ്ലാവിയ,കൈലാഖ് എന്നിവയുടെ പുതിയ എഡിഷനുകൾ വിപണിയിലെത്തി. ഡിസൈനിൽ ആകർഷക മാറ്റങ്ങളും കുറേയധികം ആഡംബര സൗകര്യങ്ങളുമായി വന്നിട്ടുള്ള ഇവയിൽ സ്കോഡ രാജ്യത്ത് 25 വർഷം പൂർത്തിയാക്കിയതിന്റെ മുദ്രണവുമുണ്ട്. ഉയർന്ന മോഡലുകളായ കുഷാഖിന്റെയും സ്ലാവിയയുടേയും മോണ്ടോകാർലോ, കൈലാഖിന്റെ പ്രസ്റ്റീജ്, സിഗ്നേച്ചർ എന്നിവയോട് സാമ്യമുള്ളവയാണ് സ്പെഷ്യൽ എഡിഷനുകളെന്ന് സ്കോഡ ഇന്ത്യ ബ്രാൻഡ് ഡയറക്റ്റർ ആഷിഷ് ഗുപ്ത പറഞ്ഞു. സ്കോഡ ഇന്ത്യയുടെ രജത ജൂബിലിയിൽ വിപണിയിലിറക്കുന്ന ഈ മൂന്ന് സ്പെഷ്യൽ എഡിഷനുകളും 500 എണ്ണം വീതമാണുള്ളത്. മുഴുവൻ സമയവും പ്രവർത്തിക്കുന്ന ക്യാമറ, പഡിൽ ലാമ്പുകൾ, അണ്ടർ ബോഡി ലൈറ്റിംഗ്, ബോഡി ഗാർണിഷുകൾ എന്നിവയടങ്ങുന്ന ഒരു കിറ്റ് സൗജന്യമായി സ്പെഷ്യൽ എഡിഷൻ കാറുകളിൽ ലഭിക്കും.
വില
കുഷാഖ് 1.0 ടി എസ്. ഐ എം.ടി- 16,39,000 രൂപ
കുഷാഖ് 1.0 ടി എസ് ഐ.എ.ടി- 17,49,000 രൂപ
കുഷാഖ് 1.5 ടി.എസ് ഐ.ഡി എസ്. ജി- 19,09,000 രൂപ
സ്ലാവിയ 1.0 ടി.എസ് ഐ.എം.ടി- 15,63,000 രൂപ
സ്ലാവിയ 1.0 ടി.എസ് ഐ.എടി- 16,73,000 രൂപ
സ്ലാവിയ 1.5 ടി എസ് ഐ ഡി എസ് ജി- 18,33,000 രൂപ
കൈലാഖ് സിഗ്നേച്ചർ പ്ലസ്- 11,25,000 രൂപ
കൈലാഖ് പ്രസ്റ്റീജ്- 12,89,000 രൂപ
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |