കൊച്ചി: യു.എ.ഇയിലൂടെ ആഗോള വിപണിയിലേക്ക് ബിസിനസ് വ്യാപിപ്പിക്കാൻ ആഗ്രഹിക്കുന്നവർക്കായി ഫിക്കി വാണിജ്യ കൂടിക്കാഴ്ചകൾ ഒരുക്കുന്നു. 22, 23 തീയതികളിൽ കൊച്ചി മാരിയറ്റ് ഹോട്ടലിൽ നടക്കുന്ന കൂടിക്കാഴ്ചകളിൽ യു.എ.ഇ വിപണിയിലൂടെ ബിസിനസ് വ്യാപിപ്പിക്കുമ്പോൾ ലഭിക്കുന്ന നേട്ടങ്ങൾ, ഷാർജ എയർപോർട്ട് ഇന്റർനാഷണൽ ഫ്രീ സോൺ (സെയ്‌ഫ് സോൺ) നൽകുന്ന ആനുകൂല്യങ്ങൾ തുടങ്ങിയവ നേരിട്ട് മനസിലാക്കാൻ അവസരമുണ്ടാകും. നിക്ഷേപ സാധ്യത, ഓപ്പറേഷണൽ സപ്പോർട്ട്, യു.എ.ഇയിൽ ആയാസരഹിതമായി ബിസിനസ് നടത്താനുള്ള അവസരം എന്നിവയെല്ലാം അറിയാനാകും. ഇന്ത്യ - യു.എ.ഇ സമഗ്ര സാമ്പത്തിക സഹകരണ കരാർ (സെപ) എങ്ങനെ ഉപയോഗപ്പെടുത്താം എന്നതിനെക്കുറിച്ചും സെഷനുകളുണ്ടാകും. ആഫ്രിക്ക, യൂറോപ്പ് തുടങ്ങിയ വിപണിയിലേക്ക് ബിസിനസ് വ്യാപിപ്പിക്കാനുള്ള മാർഗനിർദ്ദേശങ്ങളും ലഭിക്കും. സൗജന്യമായി പങ്കെടുക്കാമെങ്കിലും കൂടിക്കാഴ്ചയിലേക്ക് മുൻകൂർ രജിസ്‌ട്രേഷൻ നടത്തണമെന്ന് സംഘാടകർ അറിയിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |