ആഗസ്റ്റ് മൂന്നിന് ഒരു ഷിഫ്റ്റായി രാവിലെ 9 മുതൽ 12.30 വരെ നടന്ന 2025 ലെ നീറ്റ് മെഡിക്കൽ പി.ജി പരീക്ഷ ഫലം പ്രസിദ്ധീകരിച്ചു. നാഷണൽ ബോർഡ് ഓഫ് എക്സാമിനേഷൻസ് ഇൻ മെഡിക്കൽ സയൻസാണ് പരീക്ഷ നടത്തിയത്.രാജ്യത്തെ സർക്കാർ, സ്വാശ്രയ, ഡീംഡ്, സ്വകാര്യ മെഡിക്കൽ കോളേജുകളിൽ എം.ഡി/ എം.എസ്/ ഡി.എൻ.ബി പ്രോഗ്രാമുകൾക്ക് പ്രവേശനം നീറ്റ് പി.ജി റാങ്ക്ലിസ്റ്റിൽ നിന്നാണ്. കമ്പ്യൂട്ടർ അധിഷ്ഠിത ഒബ്ജക്റ്റീവ് മാതൃകയിലുള്ള 200 മൾട്ടിപ്പിൾ ചോയ്സ് ചോദ്യങ്ങളുള്ള പരീക്ഷയിൽ മൊത്തം 800 മാർക്കാണ്. മൂന്ന് ലക്ഷത്തോളം മെഡിക്കൽ ബിരുദധാരികളാണ് പരീക്ഷയെഴുതിയത്.
പൊതു വിഭാഗത്തിൽപ്പെട്ടവർക്ക് 50 ശതമാനത്തിലാണ് കുറഞ്ഞ കട്ട് ഓഫ് മാർക്ക്. ഇത് 800 ൽ 276 മാർക്കാണ്. പൊതു വിഭാഗത്തിൽ PwBD യ്ക്ക് 255 ഉം, എസ്.സി /എസ്.ടി / ഒ.ബി.സി വിഭാഗത്തിൽപ്പെട്ടവർക്ക് 40 ശതമാനത്തിലാണ് കട്ട് ഓഫ് മാർക്ക് -235/ 800 .2024 ലെ കട്ട് ഓഫിന് സമാനമാണ് 2025 ലെയും കുറഞ്ഞ കട്ട് ഓഫ് മാർക്കുകൾ. സെപ്തംബർ ആദ്യത്തെ ആഴ്ച കൗൺസിലിംഗ് പ്രക്രിയ ആരംഭിക്കും. www.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |