ന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിയും ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവൽ മാക്രോണും ഫോൺ സംഭാഷണം നടത്തി. യുക്രെയിൻ,പശ്ചിമേഷ്യ സംഘർഷങ്ങൾ സമാധാനപരമായി പരിഹരിക്കുന്നതിനുള്ള അഭിപ്രായങ്ങൾ നേതാക്കൾ പങ്കുവച്ചു. യൂറോപ്പ്-അമേരിക്ക-യുക്രെയിൻ നേതാക്കൾ വാഷിംഗ്ടണിൽ അടുത്തിടെ നടത്തിയ കൂടിക്കാഴ്ചകളെക്കുറിച്ചുള്ള വിലയിരുത്തലും നടത്തി. സംഘർഷങ്ങൾ സമാധാനപരമായി പരിഹരിക്കുന്നതിനുള്ള ഇന്ത്യയുടെ പിന്തുണ പ്രധാനമന്ത്രി മോദി ആവർത്തിച്ചു. വ്യാപാരം, പ്രതിരോധം,ആണവസഹകരണം,സാങ്കേതികവിദ്യ,ഊർജ്ജം എന്നീ മേഖലകളിലെ ഉഭയകക്ഷിസഹകരണം നേതാക്കൾ അവലോകനം ചെയ്തു. ഇന്ത്യയും യൂറോപ്യൻ യൂണിയനും തമ്മിലുള്ള സ്വതന്ത്ര വ്യാപാര കരാറിനുള്ള പിന്തുണ പ്രസിഡന്റ് മാക്രോൺ അറിയിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |