തിരുവനന്തപുരം: മിൽമയുടെ തിരുവനന്തപുരം മേഖലാ യൂണിയൻ പുതുതായി വിപണിയിലെത്തിച്ച 'മിൽമ കൗ മിൽക്ക്' ഒരു ലിറ്റർ ബോട്ടിലിന്റെ വിപണനത്തോടനുബന്ധിച്ചുള്ള സമ്മാനപദ്ധതിയിലെ വിജയികളെ പ്രഖ്യാപിച്ചു. മേഖലാ യൂണിയൻ ഹെഡ് ഓഫീസിൽ നടത്തിയ നറുക്കെടുപ്പിലാണ് വിജയികളെ തിരഞ്ഞെടുത്തത്.
സമ്മാനാർഹമായ നമ്പറുകൾ ചുവടെ : 12924, 13106, 12673, 13067, 10748, 10039, 10751, 11647, 11636, 14087.
ആഗസ്റ്റ് 26 ഉച്ചയ്ക്ക് രണ്ടിന് സമ്മാനാർഹമായ നമ്പർ പ്രിന്റ് ചെയ്തിട്ടുള്ള ബോട്ടിലുമായി പട്ടം മിൽമ ക്ഷീരഭവനിൽ എത്തി സമ്മാനം കൈപ്പറ്റണം. വിജയികളായ പത്ത് പേർക്ക് 15,000 രൂപയുടെ സമ്മാനം ലഭിക്കും.
മിൽമ ഉത്പന്നങ്ങളുടെ വിപണി വർദ്ധിപ്പിക്കുന്നതിന്റെ ഭാഗമായും ഓണവിപണി ലക്ഷ്യമിട്ടുമാണ് 'മിൽമ കൗ മിൽക്ക്' ഒരു ലിറ്റർ ബോട്ടിൽ വിപണിയിലിറക്കിയത്. പാലിന്റെ തനത് ഗുണമേൻമയും സ്വാഭാവിക തനിമയും നിലനിർത്തുന്ന പ്രോട്ടീൻ സമ്പുഷ്ടമായ 'മിൽമ കൗ മിൽക്ക്' ഒരു ലിറ്ററന് 70 രൂപയാണ് വില. വിവരങ്ങൾക്ക് : 9446056114
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |