ആദ്യ പാദത്തിൽ 4.20 കോടി രൂപയുടെ ലാഭം
തൃശൂർ : മാക്‌സ്‌വാല്യൂ ക്രെഡിറ്റ്സ് ആൻഡ് ഇൻവെസ്റ്റ്മെന്റ്സ് ലിമിറ്റഡ് കഴിഞ്ഞ ത്രൈമാസത്തിൽ 4.20 കോടി രൂപയുടെ ലാഭം നേടി. കഴിഞ്ഞ രണ്ട് വർഷമായി കമ്പനി സ്ഥിരതയോടെ ലാഭം നേടുകയാണെന്ന് മാനേജിംഗ് ഡയറക്ടർ മനോജ് വി. രാമൻ പറഞ്ഞു. തമിഴ്നാട്ടിൽ 24 പുതിയ ശാഖകൾ തുറന്ന് പ്രവർത്തനം വ്യാപിപ്പിക്കും. ഉത്തരേന്ത്യയിലും സാന്നിദ്ധ്യം ഉറപ്പാക്കും. ഉപഭോക്തൃ സേവന പ്രതിബദ്ധത, നവീന സാമ്പത്തിക ഉത്‌പന്നങ്ങൾ, ഉത്തരവാദിത്തമുള്ള പ്രവർത്തനം എന്നിവയാണ് മാക്‌സ്‌വാല്യൂ ക്രെഡിറ്റ്സ് ആൻഡ് ഇൻവെസ്റ്റ്മെന്റ്സിന്റെ വളർച്ചയ്ക്ക് അടിസ്ഥാനം.
എൻ.ബി.എഫ്.സി. മേഖലയിലെ സാദ്ധ്യതകൾ ഉപയോഗപ്പെടുത്തി നിക്ഷേപകർക്കും ഉപഭോക്താക്കൾക്കും അധിക മൂല്യം ലഭ്യമാക്കുമെന്നും കമ്പനി വ്യക്തമാക്കി. 1995-ൽ സ്ഥാപിതമായ മാക്‌സ്‌വാല്യൂ ക്രെഡിറ്റ്സ് റിസർവ് ബാങ്കിൽ രജിസ്റ്റർ ചെയ്ത ബാങ്കിംഗ് ഇതര ധനകാര്യ സ്ഥാപനമാണ്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |