ന്യൂഡൽഹി: പാകിസ്ഥാൻ, ചൈന അതിർത്തികളിലെ വ്യോമ പ്രതിരോധ ശൃംഖല ശക്തിപ്പെടുത്തുന്നതിനായി ആറ് റെജിമെന്റ് 'അനന്ത് ശാസ്ത്ര" മിസൈൽ വ്യോമപ്രതിരോധ സംവിധാനം സ്ഥാപിക്കാനുള്ള ഏകദേശം 30,000 കോടി രൂപ ടെൻഡർ ബി.ഇ.എല്ലിന് നൽകി സേന. ക്വിക്ക് റിയാക്ഷൻ സർഫസ്-ടു-എയർ മിസൈൽ (ക്യൂ.ആർ.എസ്.എ.എം) എന്ന അനന്ത് ശാസ്ത്ര ഡി.ആർ.ഡി.ഒ തദ്ദേശീയമായ വികസിപ്പിച്ചതാണ്. ഓപ്പറേഷൻ സിന്ദൂറിനിടെ പാക് ഡ്രോൺ ആക്രമണങ്ങളെ തടയുന്നതിൽ നിർണായക പങ്ക് വഹിച്ച ആകാശ്, മീഡിയം-റേഞ്ച് സർഫസ്-ടു-എയർ മിസൈൽ (എം.ആർ.എസ്.എ.എം) അടക്കം വ്യോമ പ്രതിരോധ സംവിധാനങ്ങൾക്കൊപ്പം ക്യൂ.ആർ.എസ്.എ.എം വ്യോമപ്രതിരോധത്തിന് കരുത്താകും.
അനന്ത് ശാസ്ത്ര
ലക്ഷ്യങ്ങൾ തിരഞ്ഞു കണ്ടെത്തി തകർക്കും
ഏകദേശം 30 കിലോമീറ്റർ ദൂരപരിധി
പകലും രാത്രിയും പ്രവർത്തിക്കും.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |