ചെങ്ങന്നൂർ : ആലാ 114 -ാം എൻ.എസ്.എസ് കരയോഗത്തിന്റെ ആഭിമുഖ്യത്തിൽ നടത്തിയ കുടുംബ സംഗമം എൻ.എസ്.എസ് ചെങ്ങന്നൂർ താലൂക്ക് യൂണിയൻ പ്രസിഡന്റ് പി.എൻ സുകുമാരപ്പണിക്കർ ഉദ്ഘാടനം ചെയ്തു. കരയോഗം പ്രസിഡന്റ് ഗോപകുമാർ അദ്ധ്യക്ഷത വഹിച്ചു. വിവിധ പരീക്ഷകളിൽ ഉന്നതവിജയം നേടിയ കരയോഗാംഗങ്ങളുടെ മക്കൾക്കുള്ള എൻഡോവ്മെന്റുകളും സ്കോളർഷിപ്പുകളും അവാർഡുകൾ നേടിയ കരയോഗങ്ങൾക്കുള്ള മൊമെന്റുകളും യൂണിയൻ സെക്രട്ടറി ബി.കെ മോഹൻദാസ് നൽകി. പ്രസന്നകുമാർ, ടി.സി രാജീവ്, ഗംഗാധരപ്പണിക്കർ, ബാലരാമൻ നായർ, ടി.സി ഹരികൃഷ്ഹരികൃഷ്ണൻ , അനിതാ ഗോപൻ, രാജി ഗിരീഷ്, ലീലാ ജനാർദനൻ, കെ.വി അരവിന്ദാക്ഷക്കുറുപ്പ്, സനിൽ രാഘവൻ എന്നിവർ സംസാരിച്ചു.രഞ്ജിത്ത് പാണ്ടനാട് ക്ലാസ് നയിച്ചു. ചെങ്ങന്നൂർ സഹൃദയക്കൂട്ടം കുടുംബാംഗം സുരേഷ് തിരുവല്ല നയിച്ച ഗാനമേളയും , തുടർന്ന് കരയോഗ കുടുംബാംഗങ്ങളുടെ വിവിധ കലാപരിപാടികളും നടന്നു. വിനോദ് കുമാർ പുതിയ തറയിൽ, ഗോപകുമാർ ഉജ്ജയ്നി , രഞ്ജിത് കുമാർ കിഴക്കേടത്ത് തെക്കേതിൽ, ഗോപകുമാർ, ശിവൻപിള്ള ഓണമ്പള്ളിൽ, ഒ. ജി സന്തോഷ് കുമാർ എന്നിവർ നേതൃത്വം നൽകി.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |