പാലാ: വയലിൻ കൈയ്യിൽ കിട്ടിയാൽ ജോർജ്ജ് ചേട്ടന് പ്റായം വെറും നമ്പറാണ്. എൺപത്തിയാറാം വയസിൽ വയലിൻ തന്ത്റികൾ മീട്ടി അരങ്ങേറ്റത്തിനൊരുങ്ങുകയാണ് പൈക പഴേപറമ്പിൽ പി.ജെ. ജോർജ്ജ് എന്ന പരിചയക്കാരുടെ ജോർജ്ജുചേട്ടൻ. പാലായ്ക്കടുത്തുള്ള കടയം ശ്റീവിനായ സ്‌കൂൾ ഓഫ് ആർട്‌സിലെ രാജു ഭാസ്‌കറിന്റെയും സുനിൽലാലിന്റെയും ശിഷ്യനായി വയലിൻ പഠിച്ചു തുടങ്ങിയ ജോർജ്ജ് അരങ്ങേറ്റത്തിലേക്കുള്ള കടുത്ത പരിശീലനത്തിലാണിപ്പോൾ. തങ്ങളേക്കാൾ ഇരട്ടിപ്റായമുള്ള ''ശിഷ്യൻ'' കുട്ടികൾ പഠിക്കുന്നതിനേക്കാൾ വേഗത്തിൽ തന്ത്റികളിൽ വിസ്മയമൊരുക്കുന്നുണ്ടെന്ന് രണ്ടുഗുരുക്കൻമാരും ഒരേസ്വരത്തിൽ പറയുന്നു.
ജോർജ്ജ് ചേട്ടന്റെ മകനും ഫോട്ടോഗ്റാഫറും മാധ്യമപ്റവർത്തകനുമായ സാംജി ജോർജ്ജിന്റെ സുഹൃത്താണ് വിനായക കലാകേന്ദ്റം ഉടമയായ സുനിൽലാൽ. കഴിഞ്ഞ വർഷം വിജയദശമി നാളിൽ വിനായകയിലെ വിജയദശമി ആഘോഷത്തിൽ പങ്കെടുക്കാൻ സാംജി പോയപ്പോൾ അച്ഛൻ ജോർജ്ജും ഒപ്പം കൂടി. അവിടുത്തെ കുട്ടികളുടെ കലാപരിശീലനം കണ്ടപ്പോൾ തനിക്കും വയലിൻ പഠിക്കണമെന്നായി ജോർജ്ജ്. അന്നുതന്നെ പ്റമുഖ വയലിനിസ്റ്റ് കൂടിയായ ഗുരു രാജു ഭാസ്‌കറിന് ദക്ഷിണ വച്ചു. പിന്നീട് മാസത്തിൽ നാല് ക്ലാസ് വീതം തുടർപരിശീലനം. തങ്ങളുടെ മിടുക്കനായ വിദ്യാർത്ഥിയുടെ അരങ്ങേറ്റം ഉടനെ നടത്തണമെന്ന ആഗ്റഹത്തിലാണ് ഗുരുക്കൻമാരും.
ജോർജ്ജിന് കലാപാരമ്പര്യം പണ്ടേയുണ്ട്. ഇരുപതാം വയസിൽ പ്റൊഫഷണൽ നാടക നടനായി കലാവേദിയിലെത്തിയ ഇദ്ദേഹം സ്‌നാപകയോഹന്നാൻ എന്ന നാടകത്തിലെ കേന്ദ്റ കഥാപാത്റമായി ഒട്ടേറെ വേദികളിൽ തിളങ്ങി. ആകാശവാണിയിലും നാടകം അവതരിപ്പിച്ചിട്ടുണ്ട്. ജോർജ്ജിന്റെ എട്ടു സഹോദരൻമാരിൽ നാലുപേരും മുമ്പ് കലാവേദികളിൽ ഉണ്ടായിരുന്നു. കഴിഞ്ഞ അരനൂറ്റാണ്ടായി തയ്യൽ ജോലി ചെയ്യുന്ന ട്റീസമ്മയാണ് ഭാര്യ. അടുത്തിടെ ട്റീസമ്മ ഒരു സിനിമയിലും മുഖം കാണിച്ചു. സോജി, സാജു (ഒമാൻ), സാംജി എന്നിവരാണ് മക്കൾ. മുത്തച്ഛന്റെ വയലിൻ അരങ്ങേറ്റം ആഘോഷമാക്കാനൊരുങ്ങുകയാണ് പേരക്കുട്ടികളും.
സുനിൽ പാലാ
ഫോട്ടോ അടിക്കുറിപ്പ്
വയലിൻ ഗുരു രാജു ഭാസ്‌കറിന്റെ കീഴിൽ വയലിൻ അഭ്യസിക്കുന്ന ജോർജ്ജ് പഴേപറമ്പിൽ. കലാകേന്ദ്റം ഉടമ സുനിൽലാൽ വിനായക സമീപം.
ജില്ല സ്‌കൂൾ കായികമേള നാളെമുതൽ
പാലാ : 23 മത് കോട്ടയം ജില്ല സ്‌കൂൾ കായികമേള നാളെ മുതൽ 17 വരെ പാലാ മുനിസിപ്പൽ സിന്തറ്റിക് ട്റാക്ക് സ്റ്റേഡിയത്തിൽ നടത്തുമെന്ന് സംഘാടക സമിതി വാർത്താ സമ്മേളനത്തിൽ അറിയിച്ചു. കോട്ടയം ജില്ലയിലെ 13 സബ്ജില്ലകളിൽ നിന്നായി 3800 ഓളം വിദ്യാർത്ഥികൾ 97 ഇനങ്ങളിൽ മത്സരിക്കും.
15ന് രാവിലെ മാർച്ച് പാസ്റ്റോടു കൂടി മത്സരങ്ങൾ ആരംഭിക്കും. കോട്ടയം ജില്ലാ ഉപവിദ്യാഭ്യാസ ഡയറക്ടർ ഹണി ജെ. അലക്‌സാണ്ടർ പതാക ഉയർത്തും. ഉദ്ഘാടന സമ്മേളനം ഫ്റാൻസിസ് ജോർജ് എംപി ഉദ്ഘാടനം ചെയ്യും. മാണി സി.കാപ്പൻ എംഎൽഎ അധ്യക്ഷത വഹിക്കും. എം.എൽ.എ മാരായ തിരുവഞ്ചൂർ രാധാകൃഷ്ണൻ, മോൻസ് ജോസഫ്, നഗരസഭാ ചെയർമാൻ തോമസ് പീറ്റർ, വൈസ് ചെയർപേഴ്‌സൺ ബിജി ജോജോ, വിദ്യാഭ്യാസ സ്റ്റാൻഡിംഗ് കമ്മറ്റി ചെയർമാൻ ജോസ് ചീരാംകുഴി, പ്റതിപക്ഷ നേതാവ് സതീശ് ചൊള്ളാനി, ഡി.ഇ.ഒ സത്യപാലൻ പി, ജില്ലാ സ്‌പോർട്ട്‌സ് കോർഡിനേറ്റർ ബിജു ആന്റണി, സെക്റട്ടറി സജിമോൻ, രാജേഷ് എൻ.വൈ എന്നിവർ ആശംസയർപ്പിക്കും. ജില്ല വിദ്യാഭ്യാസ ഡയറക്ടർ ഹണി ജി.അലക്‌സാണ്ടർ സ്വാഗതവും, മുനിസിപ്പൽ കൗൺസിലർ വി.സി പ്റിൻസ് കൃതജ്ഞതയും പറയും.
സമാപന സമ്മേളനം 17 വെള്ളിയാഴ്ച വൈകിട്ട് 4ന് ജോസ്.കെ മാണി എം.പി യുടെ അധ്യക്ഷതയിൽ മന്ത്റി വി.എൻ വാസവൻ ഉദ്ഘാടനം ചെയ്യും.
കായികമേളയോടനുബന്ധിച്ച് ലോഗാ പബ്ലിസിറ്റി ചെയർമാൻ ബൈജു കൊല്ലംപറമ്പിൽ, കൺവീനർ ജോബി കുളത്തറ എന്നിവർ മുനിസിപ്പൽ ചെയർമാൻ തോമസ് പീറ്ററിനു നൽകി പ്റകാശനം ചെയ്തു. മാർച്ച് പാസ്റ്റിൽ ഒന്നാം സ്ഥാനം കരസ്ഥമാക്കുന്ന സബ് ജില്ലയ്ക്ക് കെ.എസ്.എസ്.ടി.എഫ് ജില്ലാ കമ്മിറ്റി ഏർപ്പെടുത്തിയ കെ.എം മാണി മെമ്മോറിയൽ ട്റോഫിയും പുതുതായി ഏർപ്പെടുത്തി. മത്സരത്തിൽ പങ്കെടുക്കുന്ന എല്ലാ കുട്ടികൾക്കും ഉച്ചഭക്ഷണം നൽകുമെന്ന് കൺവീനർ രാജ്കുമാർ കെ അറിയിച്ചു. പത്റസമ്മേളനത്തിൽ വൈസ് ചെയർപേഴ്‌സൺ ബിജി ജോജോ കൗൺസിലർമാരായ ലീന സണ്ണി, ജോസ് ചീരാംകുഴി, എ.ഇ.ഒ സജി കെ.ബി, രാജേഷ് എൻ.വൈ., ജിഗി ആർ., റെജി കെ. മാത്യു, ഫാ. റെജിമോൻ സ്‌കറിയ എന്നിവർ പങ്കെടുത്തു.
ഫോട്ടോ
കായികമേളയുടെ എംബ്ലം
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |