ചണ്ഡിഗർ: ഹരിയാനയിലെ പൊലീസ് ഉദ്യോഗസ്ഥരുടെ ആത്മഹത്യ സംബന്ധിച്ച അന്വേഷണത്തിൽ നിർണായക നീക്കം. എ.എസ്.ഐ സന്ദീപ് ലാത്തറുടെ മരണവുമായി ബന്ധപ്പെട്ട കേസിൽ ആത്മഹത്യ ചെയ്ത ഐ.പി.എസ് ഉദ്യോഗസ്ഥൻ പുരൻ കുമാറിന്റെ ഭാര്യയും ഐ.എഎ.സ് ഉദ്യോഗസ്ഥയുമായ അമ്നീതിനെയും അവരുടെ സഹോദരനെയും പ്രതിചേർത്തു. പുരൻ കുമാറിനെതിരായ കേസ് അന്വേഷിച്ച സന്ദീപ് കടുത്ത പീഡനത്തിന് ഇരയായെന്ന് സന്ദീപിന്റെ ബന്ധുക്കൾ ആരോപിച്ചിരുന്നു. ഇവരുടെ പരാതിയിലാണ് നടപടി. കേസെടുത്ത വിവരം സർക്കാർ കുടുംബത്തെ അറിയിച്ചതിന് ശേഷമാണ് സന്ദീപിന്റെ പോസ്റ്റ്‌മോർട്ടത്തിന് കുടുബം അനുമതി നൽകിയത്.
അതേ സമയം, പുരൻ കുമാറിനെ ജീവനൊടുക്കിയ നിലയിൽ കണ്ടെത്തിയ സംഭവം അന്വേഷിച്ചുവരികയാണ്. 11ഓളം ഉദ്യോഗസ്ഥരുടെ പേരെഴുതി വച്ചായിരുന്നു ആത്മഹത്യ.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |