തിരുവനന്തപുരം: നാടാർ സമുദായത്തെ അവഗണിക്കുന്ന രാഷ്ട്രീയ പാർട്ടികൾക്ക് വരുന്ന തിരഞ്ഞെടുപ്പുകളിൽ തിരിച്ചടി നേരിടുമെന്ന് കേരള നാടാർ മഹാജന സംഘം (കെ.എൻ.എം.എസ്) എക്സിക്യുട്ടീവ് കമ്മിറ്റി യോഗം.സംസ്ഥാന പ്രസിഡന്റ് ഡോ.ജെ.ലോറൻസ് അദ്ധ്യക്ഷത വഹിച്ചു. രക്ഷാധികാരി തങ്കയ്യൻ നാടാർ, വൈസ് പ്രസിഡന്റുമാരായ ബാലരാമപുരം മനോഹർ, സി.ജോൺസൻ, കെ.എം.പ്രഭ കുമാർ, വർക്കിംഗ് പ്രസിഡന്റ് പാളയം അശോക്, ജനറൽ സെക്രട്ടറി അഡ്വ.എം.എച്ച്.ജയരാജൻ, ട്രഷറർ ആർ.പി.ക്ലിന്റ്, ഡോ.ദേവനേശൻ, കരിച്ചൽ ജയകുമാർ, നെയ്യാറ്റിൻകര ജയരാജ്, തോംസൺ നാടാർ, കെ.പി.സൂരജ്, സുകുമാരൻ ചെറിയകൊണ്ണി, വിജോദ്.ആർ, അഡ്വ.വിജയാനന്ദ്, വേണുഗോപാൽ എന്നിവർ പങ്കെടുത്തു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |