അയർക്കുന്നം: ഭാരതീയ മസ്ദൂർ സംഘം അയർക്കുന്നം പഞ്ചായത്ത് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ ഇടതുപക്ഷ ഗവൺമെന്റിന്റെ ജനദ്രോഹ തൊഴിലാളി വിരുദ്ധ നയങ്ങൾക്കെതിരെ തിരുവഞ്ചൂർ മുതൽ അയർക്കുന്നം വരെ കാൽനട പ്രചരണ ജാഥ നടത്തി. ബി.എം.എസ് അയർക്കുന്നം പഞ്ചായത്ത് കമ്മിറ്റി സെക്രട്ടറി കെ.അനിൽകുമാർ ജാഥാ ക്യാപ്റ്റൻ, വൈസ് ക്യാപ്റ്റൻ ഹരി രാ, ജാഥാ മാനേജർ വി.ആർ ശ്രീജിത്ത് എന്നിവർ നേതൃത്വം നൽകി. സംസ്ഥാന സമിതി അംഗം വി. എസ് പ്രസാദ് പദയാത്ര ഉദ്ഘാടനം ചെയ്തു. ജില്ലാ ട്രഷറർ കെ.ജി ശ്രീകാന്ത് ഫ്‌ളാഗ് കൈമാറ്റം നടത്തി.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |