വാഴപ്പള്ളി: ആഹാരം തേടാനുള്ള ആശമാരുടെ സമരം പിണറായി സർക്കാർ മനുഷ്യത്വത്തോടെ ഒത്തുതീർക്കണമെന്ന് കേരള സ്റ്റേറ്റ് സർവീസ് പെൻഷനേഴ്‌സ് അസോസിയേഷൻ സംസ്ഥാന വൈസ് പ്രസിഡന്റ് ടി.എസ് സലിം പറഞ്ഞു. അടിസ്ഥാനത്തവശ്യങ്ങൾക്ക് വേണ്ടി തുച്ഛമായ വേതനം ആവശ്യപ്പെട്ടു കൊണ്ട് സെക്രട്ടേറിയറ്റ് പടിക്കൽ നടന്നു വരുന്ന സമരം ഒത്തുതീർക്കണമെന്നാവശ്യപ്പെട്ട് സമരസഹായ സമിതിയുടെ നേതൃത്വത്തിൽ തുരുത്തി പുന്നമൂട് ജംഗ്ഷനിൽ നടന്ന പ്രതിഷേധസദസ് ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.
സമരസഹായ സമിതി ചെയർമാൻ ബാബു കുട്ടൻചിറ അദ്ധ്യക്ഷത വഹിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |