പുതുപ്പള്ളി: മനുഷ്യ വിഭവശേഷി വികസന ഇൻസ്റ്റിറ്റ്യൂട്ടിന്റെ കീഴിലുള്ള പുതുപ്പള്ളി അപ്ലൈഡ് സയൻസ് കോളേജിൽ ബിരുദം, ബിരുദാനന്തര ബിരുദ വിദ്യാർത്ഥികളെ ആദരിക്കുന്ന ബിരുദ ദാന ചടങ്ങ് ഇന്ന് രാവിലെ 10ന് കോളേജ് ഓഡിറ്റോറിയത്തിൽ നടക്കും. അഡ്വ.കെ.ഫ്രാൻസിസ് ജോർജ് എം.പി ഉദ്ഘാടനം ചെയ്യും. ഐ.എച്ച്.ആർ.ഡി ഡയറക്ടർ
ഡോ.വി.എ. അരുൺ കുമാർ അദ്ധ്യക്ഷത വഹിക്കും. അഡ്വ.ചാണ്ടി ഉമ്മൻ എം.എൽ.എ, എം.ജി സർവകലാശാല വൈസ് ചാൻസലർ പ്രൊഫ.ഡോ.സി.ടി അരവിന്ദകുമാർ മുഖ്യാതിഥികളാകും. ബിരുദധാരികളുടെ പ്രതിജ്ഞാ ചടങ്ങും സർട്ടിഫിക്കറ്റ് വിതരണവും നടക്കും. പുതുപ്പള്ളി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പൊന്നമ്മ ചന്ദ്രൻ, വാർഡ് മെമ്പർ കെ.എം ഫിലിപ്പ് തുടങ്ങിയവർ പങ്കെടുക്കും.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |