കൊച്ചി: എറണാകുളം സെന്റ് മേരീസ് കത്തീഡ്രൽ ബസിലിക്കയിൽ ഏകീകൃത കുർബാന മാത്രം അർപ്പിക്കുന്നതിനായി ഇടവകാംഗങ്ങൾ ആക്ഷൻ കൗൺസിൽ രൂപീകരിച്ചു. മത്തായി വർക്കി മുതിരേന്തിയെ രക്ഷാധികാരിയായും ജോയി ജോർജ് വെട്ടിക്കൽ ജനറൽ കൺവീനറായും ബേബി പൊട്ടനാനി, ജോൺസൺ കോനിക്കര, മാത്യു മാപ്പിള പറമ്പിൽ, ജോയൽ മേനാച്ചേരി എന്നിവരെ ജോയിന്റ് കൺവീനർമാരായും തിരഞ്ഞെടുത്തു. കുർബാന സംബന്ധിച്ച ഉത്തരവുകളുടെ സത്യാവസ്ഥ വിശ്വാസികളെ ബോധവത്കരിക്കാൻ ഫാമിലി യൂണിറ്റുകൾ വഴി പദ്ധതികൾ നടപ്പിലാക്കും. വത്തിക്കാൻ കോടതിയെ സമീപിച്ച ഫാ. ആന്റണി നരികളം ഉൾപ്പെടെ വൈദികരുമായി ചർച്ചയില്ലെന്നും കൗൺസിൽ അറിയിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |