കോട്ടയം: രാഷ്ട്രപതിയുടെ സന്ദർശനത്തിന്റെ ഭാഗമായി ജില്ലയിൽ കോട്ടയം നഗരത്തിലും പാലായിലും കുമരകത്തും അതീവ സുരക്ഷയും ഗതാഗത നിയന്ത്രണവും ഏർപ്പെടുത്തി. രാഷ്ട്രപതിയെ വരവേൽക്കാനുള്ള ഒരുക്കങ്ങൾ പൂർത്തിയായി. റോഡ് നവീകരണം, പുല്ല് വെട്ടൽ, വൈദ്യുതി അറ്റകുറ്റപ്പണികൾ, റോഡിലേക്ക് ചാഞ്ഞ് നിൽക്കുന്ന മരച്ചില്ലകൾ വെട്ടിമാറ്റൽ, പാലങ്ങളുടെ കൈവരി മിനുക്കൽ, കോണത്താറ്റ് പാലത്തിന് സമീപം തറയോടുകൾ പാകൽ തുടങ്ങി സൗന്ദര്യവൽക്കരണ പ്രവർത്തനങ്ങളും ദ്രുദഗതിയിൽ പൂർത്തിയാക്കി.
നഗരത്തിൽ പലയിടങ്ങളിലും ബാരിക്കേടുകൾ സ്ഥാപിച്ചു. ജില്ലാ പൊലീസ് മേധാവി ഷാഹുൽ ഹമീദിന്റെ നേതൃത്വത്തിൽ സുരക്ഷാ ക്രമീകരണങ്ങൾ വിലയിരുത്തി. നാളെ പകൽ 12 മുതൽ വൈകിട്ട് 7 വരെയും 24ന് 12.30 മുതൽ രാത്രി 12 വരെയും റോഡ് അരികുകളിലും ജംഗ്ഷനുകളിലും പാർക്കിംഗും, തട്ടുകട ഉൾപ്പടെയുള്ള വഴിയോര വാണിഭങ്ങളും, ഓട്ടോ, ടാക്‌സി സ്റ്റാൻഡുകളും, കർശനമായി നിരോധിച്ചു. നാളെ ഉച്ചയ്ക്ക് ഒന്ന് മുതൽ 7 വരെയും 24ന് രാവിലെ 6 മുതൽ 11 വരെയുമാണ് ഗതാഗത നിയന്ത്രണം.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |