
ദുബായ് : യു.എ.ഇയിലെ ഏറ്റവും വലിയ ലോട്ടറിയായ ലക്കി ഡേയുടെ ആദ്യത്ത് ഗ്രാൻഡ് പ്രൈസ് വിജയിയെ കഴിഞ്ഞ ദിവസങ്ങളിലാണ് പ്രഖ്യാപിച്ചത്. ഏകദേശം 225 കോടി രൂപയുടെ ( 100 ദശലക്ഷം ദിർഹം) വമ്പൻ സമ്മാനത്തുക ലഭിച്ചത് അനിൽകുമാർ ബി. എന്ന ഇന്ത്യക്കാരനാണ്. എന്നാൽ ഭാഗ്യവാനെ കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ പുറത്തുവന്നിരുന്നില്ല . അധികൃതർ പുറത്തുവിട്ട പേരു സൂചിപ്പിക്കുന്നത് പോലെ മലയാളിയാണോ വിജയി എന്നറിയാൻ ഏവരും ആകംക്ഷയോടെയാണ് കാത്തിരുന്നത്. ഇപ്പോഴിതാ ലോട്ടറി ജേതാവിന്റെ ആദ്യ പ്രതികരണം പുറത്തുവിട്ടിരിക്കുകയാണ് അധികൃതർ. ജാക്പോട്ട് ലഭിച്ച വിവരം വിജയിയെ വിളിച്ചറിയിച്ച ഫോൺ സംഭാഷണമാണ് യു.എ.ഇ ലോട്ടറി ഇൻസ്റ്റഗ്രാം വഴി പുറത്തുവിട്ടത്. ആ ഫോൺ കാൾ ഇങ്ങനെയായിരുന്നു.
' ഹായ്, ഇത് യു.എ.ഇ ലോട്ടറിയിൽ നിന്ന് ഷാ ആണ്. വിളിച്ചയാൾ ശാന്തവും പ്രൊഫഷണലുമായ ശബ്ദത്തിൽ സ്വയം പരിചയപ്പെടുത്തി. തുടർന്നാണ് ആ വമ്പൻ പ്രഖ്യാപനം നടത്തിയത്. നിങ്ങളാണ് ഞങ്ങളുടെ 100 മില്യൺ ദിർഹത്തിന്റെ ജാക്പോട്ട് വിജയി. മറുവശത്ത് കുറച്ചുനേരത്തെ നിശബ്ദതയ്ക്ക് ശേഷം വാക്കുകൾ പുറത്തുവന്നു. ഓ മൈ ഗോഡ്. സന്തോഷം കൊണ്ട് വിറയ്ക്കുന്ന ശബ്ദത്തിലായിരുന്നു ആ പ്രതികരണം.
What does it sound like to win AED 100,000,000? 🤔
Stay tuned — the reveal is coming soon.#TheUAELottery #LuckyDay #DareToImagine pic.twitter.com/jQUCVKFvDe
ഒക്ടോബർ 18ന് നടന്ന നറുക്കെടുപ്പിൽ എല്ലാ ഏഴുനമ്പരും ഒത്തുചേർന്നതാണ് അനിൽകുമാറിനെ ജാക്പോട്ട് വിജയിയാക്കിയത്. നിലവിൽ അനിൽ കുമാർ ബിയുടെ വ്യക്തിപരമായ വിവരങ്ങൾ പുറത്തുവിട്ടിട്ടില്ല. തിരിച്ചറിയൽ നടപടികളും ഔദ്യോഗിക പരിശോധനകളും പൂർത്തിയാക്കിയ ശേഷം ലോകം കാത്തിരിക്കുന്ന ആ ഭാഗ്യശാലിയെ ഉടൻ തന്നെ മാദ്ധ്യമങ്ങൾക്ക് മുന്നിൽ അവതരിപ്പിക്കുമെന്നും യു.എ.ഇ ലോട്ടറി അധികൃതർ അറിയിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |