
കടയ്ക്കാവൂർ: അഞ്ചുതെങ്ങ് സ്മാർട്ട് വില്ലേജ് ഓഫീസിന്റെ ഉദ്ഘാടനം ഇന്ന് രാവിലെ 11ന് മന്ത്രി കെ.രാജൻ ഓൺലെെനായി നിർവഹിക്കും. അഞ്ചുതെങ്ങ് മാമ്പള്ളി ഹോളി സ്പിരിറ്റ് ഓഡിറ്റോറിയത്തിൽ സംഘടിപ്പിച്ചിട്ടുള്ള ചടങ്ങിൽ വി.ശശി എം.എൽ.എ അദ്ധ്യക്ഷത വഹിക്കും. അടൂർ പ്രകാശ് എം.പി മുഖ്യാതിഥിയായിരിക്കും. ജില്ലാ നിർമ്മിതി കേന്ദ്രം പ്രോജക്ട് മാനേജർ ശ്രീജ.വി.ആർ റിപ്പാേർട്ട് അവതരിപ്പിക്കും. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അഡ്വ.ഡി.സുരേഷ് കുമാർ,ആർ.സുഭാഷ്,ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് പി.സി.ജയശ്രീ, ലിജാബോസ്, ബി.എൻ.സെെജുരാജ്, ഫാദർ ഡേവിഡ്സൺ, പഞ്ചായത്ത് പ്രസിഡന്റ് വി.ലൈജു,ചിറയിൻകീഴ് തഹസിൽദാർ സജി.ആർ.എസ് എന്നിവർ പങ്കെടുക്കും.
2016ൽ അടൂർ പ്രകാശ് റവന്യു മന്ത്രിയായിരിക്കുമ്പോഴാണ് അഞ്ചുതെങ്ങ് വില്ലേജായി പ്രഖ്യാപിച്ചത്. അന്ന് മുതൽ ഇതുവരെ വാടക കെട്ടിടത്തിലായിരുന്നു പ്രവർത്തിച്ചിരുന്നത്. മാമ്പള്ളി ഇടവക റവന്യു വകുപ്പിന് വിട്ട് നൽകിയ സ്ഥലത്താണ് പുതിയ വില്ലേജ് ഓഫീസ് കെട്ടിടം നിർമ്മിച്ചിരിക്കുന്നത്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |