
തിരുവനന്തപുരം: മിൽമയും അന്താരാഷ്ട്ര പരിസ്ഥിതി സംഘടനയായ ഒയിസ്‌ക ഇന്റർനാഷണലും ചേർന്ന് ഹൈസ്‌കൂൾ വിദ്യാർത്ഥികൾക്കായി സംഘടിപ്പിക്കുന്ന സംസ്ഥാനതല മത്സരമായ 'ടോപ് ടീൻ2025' പരിപാടിയുടെ ജില്ലാതല മത്സരം തിരുവനന്തപുരം മിൽമ ഡെയറിയിൽ നടന്നു.
മിൽമ തിരുവനന്തപുരം മേഖല യൂണിയൻ ചെയർപേഴ്സൺ മണി വിശ്വനാഥ്,മിൽമ തിരുവനന്തപുരം ഡെയറി യൂണിറ്റ് ഹെഡ് ജെസി ആർ.എസ് എന്നിവർ വിശിഷ്ടാതിഥികളായി. ഒയിസ്‌ക തിരുവനന്തപുരം പ്രസിഡന്റ് ആർ.അജയൻ,സെക്രട്ടറി ഡോ.റുബീന ബഷീർ എന്നിവർ സംസാരിച്ചു. സമ്മാനങ്ങൾക്ക് പുറമേ മികച്ച പ്രകടനം കാഴ്ചവച്ച മൂന്ന് വിദ്യാർത്ഥികൾക്ക് മിൽമ പ്രത്യേക ഉപഹാരം നൽകി.
നവംബർ 8ന് കോട്ടയത്ത് നടക്കുന്ന സംസ്ഥാനതല ഫൈനലിൽ പങ്കെടുക്കാൻ ശ്രീകാര്യം ലയോള സ്‌കൂളിലെ മാർട്ടിൻ ജോണി, വഴുതക്കാട് കാർമ്മൽ ഹയർ സെക്കൻഡറി സ്‌കൂളിലെ മാർത്താ മേരി ചാക്കോ എന്നിവർ യോഗ്യത നേടി.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |