
നെയ്യാറ്റിൻകര: ഗാന്ധിമിത്ര മണ്ഡലത്തിന്റെ നേതൃത്വത്തിൽ മഹാകവി കുമാരനാശാന്റെ നൂറാം ചരമവാർഷിക ദിനാചരണവും അനുസ്മരണവും സംഘടിപ്പിച്ചു. കേരള ഗാന്ധി സ്മാരകനിധി ഭരണസമിതി അംഗവും ഗാന്ധിമിത്ര മണ്ഡലം ചെയർമാനുമായ അഡ്വ.ബി.ജയചന്ദ്രൻ നായർ ഉദ്ഘാടനം ചെയ്തു. സെക്രട്ടറി ബിനു മരുതത്തൂർ അദ്ധ്യഷത വഹിച്ചു. കെ.കെ.ശ്രീകുമാർ, തിരുമംഗലം സന്തോഷ്, മധുസൂദനൻ നായർ,നിംസ് മെഡിസിറ്റി നഴ്സിംഗ് കോളേജ് സീനിയർ ലക്ച്ചറർ മീനു സുരേഷ് എന്നിവർ പ്രസംഗിച്ചു. കുട്ടികൾക്കായി കവിതാ രചന മത്സരവും നടത്തി.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |