അങ്കമാലി: ബൈക്ക് യാത്രക്കാരനെ അടിച്ചുവീഴ്ത്തി സ്വർണമാലയും പണവും കവർന്നു. അങ്കമാലി കവരപ്പറമ്പ് മേനാച്ചേരിവീട്ടിൽ അന്തോണിയുടെ മകൻ ജോണിയാണ് കവർച്ചയ്ക്കിരയായത്. ഇന്നലെ രാത്രി ഒൻപതരയോടെ എം.സി റോഡിൽ വേങ്ങൂർ മില്ലുംപടിയിലാണ് സംഭവം. തടിക്കച്ചവടക്കാരനായ ജോണി ബൈക്കിൽ വീട്ടിലേക്ക് മടങ്ങവേ പിന്നിൽനിന്ന് ബൈക്കിലെത്തിയവരാണ് കവർച്ച നടത്തിയത്. കഴുത്തിൽ അണിഞ്ഞിരുന്ന 4 പവന്റെ മാലയും 27,000 രൂപയടങ്ങിയ പഴ്സും മോഷ്ടിച്ച് കടന്നുകളയുകയായിരുന്നു. തലയ്ക്കടിയേറ്റ ജോണി താഴെ വീണുകിടക്കുന്നതിനിടെയാണ് കവർച്ച നടന്നത്. തലയ്ക്ക് പരിക്കേറ്റ ജോണി അങ്കമാലി സർക്കാർ ആശുപത്രിയിൽ ചികിത്സതേടി. അങ്കമാലി പൊലീസ് കേസെടുത്തു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |